DKCC എന്ന ചുരുക്കപ്പേരില്‍
അറിയപ്പെടുന്ന Diaspora
Knanaya Catholic Congress എന്നൊരു സംഘടന ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്
രൂപം കൊണ്ടെങ്കിലും, അത് ഏതാണ്ട് ഒരു “ചാപിള്ള” ജന്മമായി കഴിയുന്നു. എഴുപതു രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന
ക്നാനയമക്കള്‍ക്ക് പൊതുവായ പ്രശ്നം ചര്‍ച്ച ചെയ്യാനൊരു വേദി ഇന്ന് ഇല്ല. പ്രാദേശികമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന
ഏതാനും ബ്ലോഗുഗള്‍ മാത്രമാണ് നിലവിലുള്ളത്.
ഇതിനു ഒരു പരിഹാരം എന്ന നിലയിലാണ് ക്നാനായ വിശേഷങ്ങള്‍ എന്ന ഈ ഗ്രൂപ്പ്
ബ്ലോഗ് ഞങ്ങള്‍ ആരംഭിക്കുന്നത്.
പൊതുവായി പാരമ്പര്യവും, ആചാരങ്ങളും, പൈതൃകവും ഉണ്ടെങ്കിലും, അഭിപ്രായത്തിന്റെ
കാര്യം വരുമ്പോള്‍ നമ്മള്‍ ഏവരും വ്യത്യസ്തരാണ്.
അത്തരത്തില്‍ ഭിന്നാഭിപ്രായം ഉള്ളത് കൊണ്ടാണ് ഒരു ചര്‍ച്ചാവേദി ആവശ്യമായി
വരുന്നത്.
ഈ ബ്ലോഗിന് പ്രത്യേകമായ ഒരു നയമോ അജെണ്ടയോ ഇല്ല. ഇതില്‍ Contributor ആയി ചേരുന്ന ഏതൊരാള്‍ക്കും “നിര്‍ഭയം”
അവരുടെ അഭിപ്രായം ഇതില്‍ തുറന്നെഴുതാം.
നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ എന്ത് തരത്തിലുമുള്ള വിശേഷങ്ങളും ഇവിടെ പോസ്റ്റ് ചെയ്തു മറ്റുള്ളവരുമായി പങ്കു
വയ്ക്കാം.
Contributor ആകുവാന്‍ ഇത്രയുമേ വേണ്ടൂ – താഴെക്കാണുന്ന ഇമെയില്‍
വിലാസത്തിലേയ്ക്ക് ഒരു മെയില്‍ അയക്കുക.
ആവശ്യമെന്നു തോന്നിയാല്‍ നിങ്ങള്‍ ക്നാനായ സമുദായാംഗം ആണെന്നതിന്റെ തെളിവ്
ആവശ്യപെട്ടെന്നിരിക്കും.
ഈ ബ്ലോഗിന്റെ ഇമെയില്‍ വിലാസം:
worldwidekna@gmail.com
ഈ ബ്ലോഗിന്റെ URL:
www.worldkna.blogspot.com
Administrator
Knanaya Viseshangal Group Blog
Email: worldwidekna@gmail.com
Blog Address: www.worldkna.blogspot.com