ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Monday, September 30, 2013

നിങ്ങള്ക്കയ്യോ കഷ്ടം...... പയസ്‌ പൂഴിക്കാല എഴുതുന്ന ലേഖനം



അടുത്തു നില്‌പ്പോരനുജനെ നോക്കാന്
അക്ഷികളില്ലാത്തോര്‍
അരൂപനീശ്വരന്‍ നദൃശ്യനായാല്
അതിലെന്തു ആശ്ചര്യം                    
പ്രേമസംഗീതം  ഉള്ളൂര്

അരൂപനും അദൃശ്യനും ആയിരുന്ന ഈശ്വരപ്രതിഭാസത്തിനു അവര് രൂപം നല്കി. കാലാന്തരേ ആ രൂപങ്ങളെ രൂപക്കൂടുകളില് ആക്കി. താമസിയാതെ തന്നെ ആ രൂപക്കൂടുകള്‍ക്കു മുന്നില്‍ രൂപാ നിക്ഷേപിക്കാനുള്ള രൂപാകൂടുകള്  കാണിക്കപെട്ടികള്‍ എന്ന പേരില്‍ പല രൂപത്തിലും ആകൃതിയിലും പ്രത്യക്ഷപെട്ട് തുടങ്ങി. ചിലരതിനെ “പുവര്‍ ബോക്‌സ്” എന്നുവരെ വിളിച്ചു. ഇന്ന് ഈശ്വരന്റെ സ്ഥാനം എല്ലാത്തിനും പിറകില്. ഈശ്വരനെ പിന്തള്ളി  രൂപക്കൂടുകള്‍ക്കും  കാണിക്കപെട്ടികള്‍ക്കും പ്രാധാന്യം ഏറിയിരിക്കുന്നു. ഈശ്വരന്‍ വരുമാനം കൊണ്ടുവരാനുള്ള ഒരു ഉപകരണം മാത്രം. ഒരു കച്ചവടചരക്ക്. സ്വന്തമായ മുതല്മുടക്കൊന്നും ഇല്ലാത്ത, കാര്യമായ അധ്വാനം ഒന്നും വേണ്ടാത്ത പരാജയപെടാന് സാധ്യധ ഒട്ടുംതന്നെ ഇല്ലാത്ത ഒരു നല്ല കച്ചവടചരക്ക്. ആകെകൂടി വേണ്ടത് നല്ല തൊലിക്കട്ടി - അത്ര തന്നെ.

ദയനീയത ഏറെ ഉയര്ത്തുന്ന ഒരു ദൃശ്യമായിരുന്നു ഗാഗുല്ത്തയില്‍ പണ്ട് അരങ്ങേറിയത്. ആ മഹാസംഭവത്തിന്റെ മാറ്റൊലികള് മനുഷ്യമനസാക്ഷിയില് കുറെ കാലം എങ്കിലും മാറ്റൊലികള് സൃഷ്ട്ടിക്കുകയും ചെയ്തു. ഇന്ന് പക്ഷെ കാര്യങ്ങള് മാറിമറിഞ്ഞിരിക്കുന്നു. കുരിശുമായി   മല കയറിയവന്റെ അനുയായികള് ഇന്ന് ചക്രവാളത്തോളം വളര്ന്നു അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ആള്‍രൂപങ്ങളായി മാറിയിരിക്കുന്നു. ഇന്നിപ്പോള് ഈശ്വരനും ഏതാണ്ട് നിസ്സഹായനായ അവസ്ഥ.

മതം മനുഷ്യനെ മയക്കുന്ന കറുപ്പായിരിക്കുന്നു എന്നതൊക്കെ പഴയ കഥ. ഈ കാലത്ത് മതങ്ങളുടെ പ്രാധാന്യം അതിലും പതിന്മടങ്ങ് വര്‍ദ്ധിചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മനുഷ്യനും ദൈവത്തിനും ഇടയില്‍ സ്ഥാപിച്ചിരിക്കുന്ന മതിലുകളായി മാറിയിരിക്കുന്നു മതങ്ങളെല്ലാം ഇന്ന്. ഓരോ മതത്തിന്റെയും അതിന്റെ നടത്തിപ്പുകാരുടെയും താത്പര്യം ശക്തിയും അനുസരിച്ച് മതിലുകളുടെ ശക്തി ഏറിയും കുറഞ്ഞും ഇരിക്കും. അത്രമാത്രം. ദൈവങ്ങള്‍ ഇന്ന് ഈ മതില്‍കെട്ടുകള്‍ക്കപ്പുറം ഏതാണ്ടൊരുതരം വീട്ടുതടങ്കലില്‍ കഴിയുന്നു എന്ന് വേണമെങ്കില്‍ പറയാം.

ഇന്ന് മതങ്ങളുടെ സാക്ഷിപത്രം ഇല്ലാതെ ഒരു ദൈവങ്ങളുടെയും അഞ്ചയല്പക്കത്തു പോലും ആര്ക്കും എത്തിപ്പെടാന്‍ സാധിക്കില്ല എന്നത് സത്യം. സ്വര്ഗത്തിന്റെയും നരകത്തിന്റെയും താക്കോലും അരഞ്ഞാണചരടില്‍ കോര്ത്തിട്ടുകൊണ്ട് നടക്കുന്ന പുരോഹിതവര്ഗത്തിന്റെ കൈയ്യിലല്ലെ സ്വര്ഗത്തിലേക്കുള്ള വഴിയുടെ GPS.

യഥാര്‍ത്ഥത്തില്‍ ഈ ദൈവങ്ങള്‌ക്കൊന്നും ഈ മതങ്ങളുടെ സൃഷ്ടിയില്‍ ഒരു പങ്കും ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം. യേശു ഒരിക്കല്‍കൂടി ഈ ഭൂമിയില്‍ ജനിച്ചാല്‍ ഏതു വിഭാഗത്തില്‍ പോയി ചേരും? അതോ തന്റെ പഴയ മതത്തില്‍ തന്നെ ഉറച്ചു നിലക്കുമോ. അത് സംഭവിക്കാതിരിക്കട്ടെ. ഒന്ന് ചിന്തിച്ചുനോക്കുക. എന്തായിരിക്കും ഭൂമിയിലെ അവസ്ഥ. എത്ര ലക്ഷങ്ങളെ കുരുതി കൊടുക്കണ്ടതായിട്ടുവരും. എങ്കിലും ഒരു കാര്യം തീര്ച്ച. പഴയത് പോലെ ഉള്ള രക്തസാക്ഷിത്വത്തിനൊന്നും അദ്ദേഹം ഇനി മുതിരുമെന്നു തോന്നുന്നില്ല. രണ്ടായിരം വര്ഷം കഴിഞ്ഞപ്പോള്‍ തന്റെ ശിഷ്യഗണങ്ങള്‍ എത്ര അടിച്ചുപൊളിച്ചാണ് ജീവിക്കുന്നത്! പണത്തിനു പണം, അധികാരത്തിനു അധികാരം. എപ്പോഴും എന്തിനും ഓഛാനിച്ചു നില്ക്കാന്‍ ധാരാളം ദാസന്മാരും. ഇതിലും കൂടുതലായി ഇനി എന്താണ് വേണ്ടത്?

പരാപരാത്ല്‍മന്‍, ഭക്ത്യഭിഗമ്മ്യന്‍
ഭവാനെ ആര് കാണ്മൂ
ചരാചര പ്രേമാന്ജനം എഴുതിയ
ചക്ഷുസ്സില്ലാഞ്ഞാല്‍

എങ്കിലും പ്രത്യാശയുടെ ഒരു ചെറുകിരണം, ഒരു ചെറു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം വീണ്ടും റോമില് പ്രകാശം വച്ച് തുടങ്ങിയിരിക്കുന്നു. ആ നുറുങ്ങുവെട്ടം ഒരു പ്രകാശഗോളമായി വളര്ന്നു വലുതാകാന് ആയുസ്സും ആരോഗ്യവും ഭൂമിയിലെ തമ്പ്രാക്കന്മാര് കനിഞ്ഞു നല്കുമെന്ന് പ്രത്യാശിക്കാം, പ്രതീഷിക്കാം.

"രാജാക്കന്മാരുടെ രാജാവേ" എന്ന് തുടങ്ങുന്ന പ്രശസ്തമായ ക്രിസ്തീയ ഗാനം എഴുതിയ കരിങ്കുന്നം ചന്ദ്രന്സാറിന്റെ അത്ര പ്രശസ്തമല്ലാത്ത മറ്റൊരു ഗാനത്തിന്റെ നാലു വരികള്‍ കൂടി ഇവിടെ കുറിക്കട്ടെ.

നാല്ക്കവലകളില്‍ നാണക്കേടിന്‍ നേര്ച്ചപ്പെട്ടിയുമായി
നിരന്നിരിക്കും ദേവന്മാരെ ദേവികളെ നിങ്ങള്ക്കയ്യോ കഷ്ട്ടം
നിങ്ങള്ക്കയ്യോ കഷ്ട്ടം
വെയിലും മഴയും കൊണ്ടാലെന്താ കാശ് കിട്ടുന്നില്ലേ
മഞ്ഞും കുളിരും കൊണ്ടാലെന്താ ആരാധിക്കുന്നില്ലേ
ആരാധിക്കുന്നില്ലേ

റോമില്‍ മുഴങ്ങിയ മാറ്റത്തിന്റെ ശങ്കൊലി എല്ലായിടത്തും ഇനി വ്യാപിക്കട്ടെ. പോപ്പ്‌ ഫ്രാന്‍സിസിന്റെ പാത പിന്തുടരാന്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് സാധിക്കട്ടെ. അരമനകള് വിട്ട് വല്ലപ്പോഴും തെരുവുകളില്‍ കൂടി നടന്നത് കൊണ്ടോ ആരുടെയെങ്കിലും കൂടെ കുറെ നേരം ഒരു ക്വൂവില് നിന്നതുകൊണ്ടോ സ്വര്ഗത്തിലെ വില ഒരിക്കലും ഇടിഞ്ഞു പോവില്ല. മാത്രമല്ല ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കാന്‍ സഹായകമാകുകയും ചെയ്യും.

പയസ് പൂഴിക്കാലാ

Friday, September 27, 2013

അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് .....



അഗ്നിപര്‍വതങ്ങുളുടെ ആവിര്‍ഭാവ ലക്ഷ്യം തന്നെ പുകഞ്ഞുകൊണ്ടിരിക്കുക, എന്നിട്ട്‌ സമ്മര്‍ദം കൂടുമ്പോള്‍ പൊട്ടിത്തെറിക്കുക എന്നതാണ്. ചുടും ഗന്ധകവും നിറഞ്ഞ ലാവ പുറത്തേക്കു ഒഴുകി കഴിഞ്ഞാല്‍ കുറച്ചു കാലത്തേയ്ക്ക് പുറമേ ശാന്തത. Houston Knanaya Community ഇപ്പോള്‍ ഈ അവസ്ഥയിലാണ്. ഒരു പള്ളിയുടെ പിറവി. അതെതുടര്‍ന്നുള്ള സമ്മേളനപരമ്പരകള്‍. ഒരിടത്ത്‌ തേങ്ങ പൊട്ടിച്ചാല്‍ മറ്റൊരിടത്ത് ചിരട്ട, അല്ല തെങ്ങ് തന്നെ പൊട്ടിക്കും എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഏറ്റവും ഒടുവിലത്തെ സെപ്റ്റംബര്‍ 22നു Fuquwa St. Mary’s പള്ളിയില്‍ നടന്ന വിശദികരണയോഗമാണ്. ഈ സമൂഹമൊന്നാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയവരുടെ മധുരംപൊതിഞ്ഞ കുമ്പസാരം. തെറ്റുകള്‍  യാതൊന്നുമില്ലാത്തതിനാല്‍ പുരോഹിതന്‍ പ്രായശ്ചിത്തം കല്പിക്കേണ്ടതില്ല. സത്യങ്ങള്‍ എന്നപേരില്‍ നിശബ്ധമായി '' കൂടിച്ചേര്‍ത്ത് അസത്യങ്ങളുടെ പെരുമഴക്കാലം .

പ്രായം ഏറെയുള്ള മുന്‍അധ്യാപകന്റെ “ചക്ക്” എന്ന ചോദ്യത്തിന്നു വൈദികന്റെ “കൊക്ക്” എന്ന മറുപടി. കണ്ണീരും ഗദ്ഗദവും വികാരവേശവും നിറഞ്ഞ  melodramaകള്‍. മുള്ളാന്‍കൊല്ലി വേലായുധനെ പോലെ കമ്പ്‌ നാട്ടിനിര്‍ത്തി പൊതുജനങ്ങളെ ഒതളങ്ങ മാജിക്ക് കാണിക്കുന്ന ജാലവിദ്യക്കാരന്‍. കുന്നുമ്മേല്‍ ശാന്തയുടെ അടുത്തും വലിയതമ്പുരാന്റെ അടുത്തും യഥേഷ്ടം കേറിയിറങ്ങി നെടുനീളന്‍ ഡയലോഗ് തട്ടിവിടാന്‍ വേലായുധനു മാത്രം അധികാരം. ഏതാണ്ടു രണ്ടു മണിക്കൂര്‍സമയം നെഞ്ചും വിരിച്ചുനിന്ന് “ചന്തുവിനെ തോല്പിക്കാനാവില്ല മക്കളെ” എന്ന് ഉറക്കെ പറഞ്ഞതിന്റെ രഹസ്യം ചന്തുവിനിപ്പോള്‍ എല്ലാ വിഷയത്തിനും tuition ഉണ്ടെന്നുള്ള അഹങ്കാരം.

ഇവിടത്തെ പ്രശ്നങ്ങള്‍ എവിടെ തുടങ്ങി എന്നോ ഇതു എങ്ങനെ അവസാനിപ്പിക്കാം എന്നൊന്നും ഇല്ല. സോറി, കഥയില്‍ ചോദ്യങ്ങള്‍ ഇല്ല, ഞാന്‍പിടിച്ച മുയലിന്നു മൂന്ന്‌ കൊമ്പ്. സമ്മിശ്രവികാരങ്ങള്‍ നിറഞ്ഞാടിയ ഒരു Reality Show. പ്രിയവായനക്കാരെ, ഒരു പരമ്പരക്കുള്ള Scope ഞങ്ങള്‍ ഇവിടെ കാണുന്നു. Official Recordingന്റെ കോപ്പി ആരോട്‌ ചോദിച്ചാല്‍ കിട്ടും എന്നറിയില്ല, എങ്കിലും സദ്ദുദ്ദേശ്യം ഉള്ള ആരെങ്കിലും അതൊന്നു കൈക്കലാക്കി ഒരു പരമ്പര എഴുതിയാല്‍ മാലോകര്‍ക്ക് കൂടി ഒന്ന്‌ കേള്‍ക്കാമായിരുന്നു. Mega Serial-ല്‍ താല്പര്യം ഇല്ലെങ്കില്‍ പല സംവിധായകരുടെ സിനിമ കൂട്ടിയോജിപ്പിക്കുന്നത്‌ പോലെ നിങ്ങളുടെ്‌ Version മാത്രം തരിക. ഒരറിവും ചെറുതല്ല. നിങ്ങളുടെ ഓരോ ചെറിയ സൃഷ്ടിയും ക്‌നാനായ സമൂഹത്തിനു വിജ്ഞാനം എകുവാന്‍ ഇടയാകട്ടെ

ക്ഷമിക്കണം, മേല്‍പറഞ്ഞവ പലതും ഹൂസ്റ്റന്‍കാര്‍ക്ക് മാത്രമാകും മനസ്സിലാവുക എന്നാല്‍ പരമ്പര എഴുതുന്നവര്‍  എല്ലാവര്ക്കും മനസ്സിലാക്കാന്‍  പറ്റുംവിധം എഴുതുവാന്‍ ശ്രമിക്കും എന്ന് കരുതുന്നു.

ഹൂസ്റ്റണ്‍കാരന്‍ 

Monday, September 23, 2013

സത്യം ക്രൂശിക്കപ്പെടുമ്പോള്‍



നസ്രത്തില്‍ ജനിച്ച യേശുക്രിസ്തുവിനെ ജൂതന്മാരും റോമാക്കാരും കൂടി കുരിശിലേറ്റി; ഒരിക്കല്‍ മാത്രം.

യേശു മുറുകെപ്പിടിച്ചിരുന്ന രണ്ടു കാര്യങ്ങളുണ്ട് – സത്യവും സ്നേഹവും.

സഭ ഇന്നും സ്നേഹത്തെ മുറുകെപ്പിടിക്കുന്നു. സഹജീവികളോടുള്ള സ്നേഹമല്ല; മാമോനോടുള്ള സ്നേഹം, സമ്പത്തിനോടുള്ള ആര്‍ത്തി. അത്യാഡംബരത്തോടുള്ള അമിതപ്രിയം.

സത്യത്തിന്റെ കാര്യമാണ് കൂടുതല്‍ കഷ്ടം. അത് നിത്യമെന്നോണം ക്രൂശിക്കപ്പെടുകയാണ്.

*    *    *    *
കുമരകം സ്വദേശി, ഒറവണക്കുളം കുടുംബാംഗം, ഉതുപ്പ്‌സാര്‍ നിര്യാതനായി. ഈ മരണത്തോടെ മറ്റൊരു സത്യം കുഴിച്ചുമൂടപ്പെടുകയാണ്. ക്നാനായ സമുദായത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരദ്ധ്യായം.

ബിജു ഉതുപ്പ് എന്ന ചെറുപ്പക്കാരന്റെ വിവാഹവുമായി ബന്ധപ്പെട്ടു കേരളത്തില്‍ നിയമയുദ്ധം നടക്കുമ്പോള്‍ ഈയുള്ളവന്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപോളിയിലാണ്. ഇന്ത്യാടുഡേയുടെ താളുകളില്‍ നിന്നാണ് ഇങ്ങനെ ഒരു കേസിനെക്കുറിച്ച് അറിയുന്നത്. അതുകഴിഞ്ഞ് നാട്ടില്‍ ചെന്നാപ്പോഴൊക്കെ വിശദവിവരം അറിയാന്‍ ശ്രമിച്ചു. പത്തു പേരോട് ചോദിച്ചാല്‍ ഇരുപതു ഭാഷ്യം കിട്ടും – അതായിരുന്നു സ്ഥിതി. എത്ര പെട്ടെന്നാണ് സത്യം ക്രൂശിക്കപ്പെടുന്നത്!

ഏതാണ്ട് നാല് വര്ഷം മുമ്പ് ഉതുപ്പ്സാറിനെ നേരില്‍ കണ്ടു. വിശദമായി സംസാരിച്ചു. സംഭവിച്ചത് എന്താണെന്ന് ഏതാണ്ട് മനസിലായി.

ഉതുപ്പ്സാറിന്റെ ഭാര്യയുടെ മാതാപിതാക്കളില്‍ ഒരാള്‍ മാത്രമായിരുന്നു ക്നാനായ സമുദായാംഗം. വിവാഹാലോചന വന്നപ്പോള്‍ താന്‍ പുറത്താക്കപ്പെടുമെന്നു സാര്‍ ഭയന്നു. അതൊന്നും സാരമില്ല, കുമരകം ഇടവകയില്‍ തന്നെ തുടരാം എന്ന് “അത്യുന്നതങ്ങളില്‍ നിന്ന്” വാക്കാല്‍ ഉറപ്പു ലഭിച്ചതിനെതുടര്‍ന്ന് വിവാഹം നടന്നു. അതിനുശേഷം ഏതോ ആഫ്രിക്കന്‍ രാജ്യത്ത് അധ്യാപകജോലി ചെയ്ത്, നാട്ടില്‍ തിരിച്ചെത്തി. കുടുംബം ക്നാനായ സമുദായത്തില്‍ തന്നെ തുടര്‍ന്നു. ചില മക്കളുടെ വിവാഹവും നടന്നു. എല്ലാം ഭദ്രം.

ബിജു എന്ന മകന്റെ വിവാഹം ആയപ്പോള്‍ എവിടെനിന്നോ പരാതി ഉയര്‍ന്നു. വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ഉതുപ്പ്സാര്‍ സത്യം എഴുതിക്കൊടുത്തു. തീരുമാനം ഉണ്ടായി – ക്നാനായ പള്ളിയില്‍ വച്ച് വിവാഹം നടത്താന്‍ സാധ്യമല്ല; കാരണം ബിജു ക്നാനായ സമുദായാംഗം അല്ല. അവിടംകൊണ്ട് തീര്‍ന്നില്ല. ബിജുവിന്റെ സഹോദരിമാരെ വിവാഹം കഴിച്ചവരും സമുദായത്തിന് പുറത്ത്! അവര്‍ തന്റെ ഭാര്യമാര്‍ ക്നാനായ സമുദായാംഗങ്ങള്‍ ആണെന്ന ഉറപ്പില്‍, ക്നാനായപള്ളിയില്‍ നിന്ന് ലഭിച്ച കുറിയുടെ ബലത്തിലാണ് വിവാഹം കഴിച്ചത്. ആ വാദത്തിനൊന്നും സഭാധികൃതര്‍ പുല്ലുവില പോലും കല്പ്പിച്ചില്ല.

ആ കുടുംബം നിയമയുദ്ധത്തിന് മുതിരുന്നു. ഇന്നത്തെപോലെ ഇലക്ട്രോണിക് മാധ്യമങ്ങളോ, ഫേസ്ബുക്കോ ഇല്ലാത്ത കാലം. എന്നിട്ടും യുദ്ധത്തില്‍ ഒറവണക്കുളം കുടുംബം ജയിച്ചുവത്രേ.

ക്നാനായപള്ളിയില്‍ വച്ച് വിവാഹം നടത്തികൊടുക്കാന്‍ കോടതി കല്‍പ്പിച്ചു. ആ ഉത്തരവിനെയും സഭ അവഗണിച്ചു. രൂപതാമേലധ്യക്ഷനെ കോടതിയലക്ഷ്യത്തിന് അറസ്റ്റ്‌ചെയ്യുമെന്ന ഘട്ടം വരെ കാര്യങ്ങള്‍ എത്തി. ഇടവകകളില്‍ ജാഗ്രതാസമതികള്‍ രൂപീകരിച്ചു (അതെ, ഈയടുത്ത കാലത്ത് മൂപ്പന്മാരുടെ സമതി ആ ജാഗ്രതാസമതിയുടെ പ്രേതത്തെ കാട്ടിയാണ് വിമതരെ പേടിപ്പിക്കാന്‍ ശ്രമിച്ചത്!). ഒപ്പം ആ കുടുംബാംഗങ്ങളെ ഭയപ്പെടുത്തി. വീട്ടിന് കല്ലേറ് വരെ ഉണ്ടായി എന്ന് കേള്‍ക്കുന്നു. ജീവന് വരെ അപായം ഉണ്ടായേക്കാം എന്ന സ്ഥിതിയില്‍ എത്തിയപ്പോള്‍ അവര്‍ പിന്‍വലിഞ്ഞു. വിവാഹം മറ്റൊരു പള്ളിയില്‍ വച്ച് നടന്നു. നിയമയുദ്ധത്തിനു പൂര്‍ണ്ണവിരാമം ആയിട്ടില്ല. എങ്കിലും വിശ്വാസികളുടെ മുമ്പില്‍, അത്യാവശ്യം നുണകളുടെ സഹായത്തോടെ, സഭ മുഖം മിനുക്കി.

ഇതിന്റെ വിസ്താരത്തിന്റെ ഇടയില്‍ “യേശു ക്രിസ്തു പറഞ്ഞിരിക്കുന്നതെല്ലാം നിയമമല്ല” എന്ന കുപ്രസിദ്ധമായ ഒരു മറുപടി ഉത്തരവാദിത്വപ്പെട്ട ആളില്‍ നിന്നും ഉണ്ടായി എന്നും കേള്‍ക്കാന്‍ ഇടയായി.

ഇന്ന് ഉതുപ്പ്സാര്‍ ഓര്‍മ്മയായി. ഇനി, താമസിയാതെ നുണയുടെ ഘോഷയാത്ര പ്രതീക്ഷിക്കാം.

ക്നാനായ സമുദായത്തിന്റെ സ്വവംശവിവാഹനിഷ്ഠ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ബാക്കിപത്രമാണെന്നും, അനാചാരമാണെന്നും, നിന്നനില്‍പ്പില്‍ മലക്കംമറഞ്ഞ് പറഞ്ഞുനടക്കുന്നവര്‍ ഒരിക്കലും മാനസികമായി പീഡിപ്പിക്കപ്പെട്ട ഉതുപ്പ് സാറിനോടോ, ആ കുടുംബത്തോടോ ക്ഷമ ചോദിച്ചിട്ടില്ല. മാപ്പ് പറയുക എന്നതൊക്കെ മാര്‍പാപ്പ തുടങ്ങിയ നിസാരന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. വൈദികര്‍, മെത്രാന്മാര്‍ തുടങ്ങിയ വലിയവരുടെ അന്തസിന് ചേര്‍ന്നതാണോ മാപ്പ്പറച്ചില്‍?

ഇനിയിപ്പോള്‍ സൌകര്യമായി. എന്തുവേണമെങ്കിലും പറയാം. പുതിയ ചരിത്രം എഴുതാം.

സത്യം പറയണം, പക്ഷേ മറ്റുള്ളവര്‍ക്ക് പ്രിയകരമായ സത്യമേ പറയാവൂ (“സത്യം ബ്രൂയാല്‍ പ്രിയം ബ്രൂയാല്‍, നബ്രൂയാല്‍ സത്യമപ്രിയം”) എന്ന് കേട്ടിട്ടുണ്ട്. പ്രിയമുള്ള നുണകള്‍ പറയാം എന്നു ആരാണോ പറഞ്ഞിട്ടുള്ളത്?

ഉതുപ്പ്സാറിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

അലക്സ്‌ കണിയാംപറമ്പില്‍