ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Wednesday, November 13, 2013

വേണം സി.പി. എമ്മിനിനി പള്ളികളും ശവക്കോട്ടകളുംകൂടി

ക്രിസ്തീയ മതവിശ്വാസികളെ പാര്ട്ടിയില്‍ പിടിച്ചുനിര്ത്താന്‍ സി.പി.എം പള്ളി പണിയാന്‍ തീരുമാനിച്ചതായി വാര്ത്ത കണ്ടു. ഇ.എം.എസ് പണ്ട് പറഞ്ഞതുപോലെ പള്ളിയെ ഇനി തള്ളിപറയണ്ട; കമ്മ്യൂണിസ്റ്റ് പള്ളിയില്‍ ചേര്ന്നാല്‍ മതിഎന്ന് പിണറായി വിജയന് ഇനി ക്രിസ്ത്യാനികളോടു പറയുവാനും സാധിക്കും. ക്രൈസ്തവ നാമധാരികളായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ജീവിതത്തിന്റെ വസന്തം പിന്നിടുമ്പോള്‍ ദൈവവിശ്വാസത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകാണുന്നുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ മരിച്ചുകഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകള്‍ വന്ന് അവരില്‍ സമ്പന്നരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാറുണ്ട്. മരണമടഞ്ഞ പൊന്കു്ന്നം വര്ക്കിസാര്‍ പാര്ട്ടി മെംബറായിരുന്നില്ല. ചെറുപ്പത്തില്‍ ഒരു കത്തോലിക്കാ പുരോഹിതനോടുണ്ടായ വ്യക്തിവിരോധം വാര്ദ്ധക്യം വരെ സഭയോട് മൊത്തമായി നിലനിര്ത്തിയ ഒരു വ്യക്തിമാത്രമായിരുന്നു അദ്ദേഹം. നല്ല വീടും പറമ്പും സ്വന്തമായി ഉണ്ടായിരുന്ന വര്ക്കി മാഷിനെ മാര്‌സിസ്റ്റുകാരനാക്കി അദ്ദേഹത്തിന്റെ മൃതദേഹവും വസ്തുവകകളും സഖാക്കള്‍ അടിച്ചുമാറ്റി. തന്റെ മൃതദേഹം പള്ളിയില്‍ അടക്കണമെന്ന ശ്രീമാന്‍ പൊന്കുന്നവും ബന്ധുക്കളും രേഖാമൂലം പള്ളിക്ക് കൊടുത്ത ആഗ്രഹം സഫലമായില്ല. സഭയ്‌ക്കെതിരെ സംസാരിക്കുന്ന സമ്പന്നരെ മാര്‌സിസ്റ്റുകാരാക്കുന്ന തന്ത്രം അങ്ങനെ സാധിച്ചെടുക്കുയും ചെയ്തു. ഇന്ന് പൊന്കുന്നം വര്ക്കിസ്മാരകം എന്ന പേരില്‍ പാര്ട്ടി ഓഫീസാക്കി മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പറമ്പും പുരയും. സ.പി.എം. എം.എല്‍.എ ആയിരുന്ന മത്തായി ചാക്കോ രോഗിയായിരിക്കെ അദ്ദേഹവും കുടുംബാംഗങ്ങളും പള്ളിയോട് അടുക്കുവാനും മരണശേഷം പള്ളിയില്‍ അടുക്കപ്പെടാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അത് സാധിക്കുകയും ചെയ്തു. സഖാവ് മത്തായി ചാക്കോ സമ്പന്നനൊന്നുമായിരുനില്ലന്ന് തോനുന്നു. എന്തായാലും ഇത് സി.പി.എം നേതൃത്വത്തെ വിളറിപ്പിടിച്ചിരുന്നു. അന്നുമുതലുള്ള ആലോചനയിലാണ് മാര്‌ക് സിസ്റ്റു പള്ളികള്‍ എന്ന ആശയം രൂപപ്പെടുത്തതെന്നു കരുതാവുന്നതാണ്. കത്തോലിക്കനായിരുന്ന കാറല്‍ മാര്‌ക് സ് രൂപപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ നിയമങ്ങളും ചട്ടങ്ങളും സഭയുടെ നിയമാവലിയോടും മറ്റു പലകാര്യങ്ങളിലും സാദൃശ്യമുണ്ട്. ക്രൈസ്തവര്‍ സ്വാതന്ത്രത്തോടെ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ അടിമയെപോലെയാണെങ്കില്‍, (റോമാ 6:16) അവിടെ പറയുന്നതിന്റെ ചുരുക്കമിതാണ്, ഒന്നുകില്‍ മരണത്തിലേക്കുനയിക്കുന്ന പാപത്തിന്റെ അടിമകള്‍ അല്ലെങ്കില്‍ നീതിയിലേക്ക് നയിക്കുന്ന അനുസരണത്തിന്റെ അടിമകള്‍; ഇതില്‍ കമ്മ്യൂണിസ്റ്റുകള്‍ ആദ്യഭാഗത്ത് നില്ക്കുന്നു. അതായത് കമ്മ്യൂണിസ്റ്റുകള്‍ എന്നും അവരുടെ നേതാക്കളുടെ വെറും അടിമകള്‍ മാത്രമാണ്. പ്രാര്ത്ഥനാജീവിതത്തിനായി കുറെക്കാലം വിരക്തിപാലിക്കാന്‍ ദമ്പതികള്‍ തീരുമാനിക്കുമ്പോള് അല്ലാതെ പരസ്പരം നല്‌കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്. അതിനുശേഷം ഒന്നിച്ച് ചേരുകയും വേണം (1 കൊറിന്തോസ് 7:5) ബൈബിളിലൂടെ തന്റെ മക്കളോട് ദൈവം ഇങ്ങനെ പറയുമ്പോള്‍, പാര്ട്ടി നേതാക്കളുടെ താല്പര്യപ്രകാരം ജീവിതാന്ത്യംവരെ പിരിഞ്ഞുനില്ക്കണമെന്ന ശാസന പാലിക്കുന്ന കമ്മ്യൂണിസ്റ്റുകളുണ്ട്. ഇടതു കമ്മ്യൂണിസ്റ്റായ കെ ആര്‍ ഗൗരിഅമ്മ അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. വലതു കമ്മ്യൂണിസ്റ്റുകാരനായിരുന്ന ഭര്ത്താവ് ടി.വി തോമസുമായി വേര്പിരിഞ്ഞു താമസിക്കണമെന്ന് ഇ എം എസ് നിര്ദ്ദേശിച്ചെന്നും അതനുസരിച്ചാണ് ഞങ്ങള്‍ പിരിഞ്ഞു താമസിച്ചതെന്നും ഗൗരിയമ്മ മുന്മ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. പാര്ട്ടി മെംബറുമാരായ സഖാക്കള്‍ പലരും പാര്ട്ടി ഓഫീസില്വെച്ച് നേതാവിന്റെ നേതൃത്വത്തില്‍ കല്യാണം നടന്നതായി പ്രഖ്യാപിച്ച് കട്ടന്‍ കാപ്പിയും വടയും കഴിച്ച് ആശ്വസിച്ചിരുന്നു. കല്യാണം നടത്തികൊടുത്തവര്‍ പറയുമ്പോള്‍ കല്യാണമോചനവും നടത്തണമെന്ന അനീതിയാണ് കമ്മ്യൂണിസത്തില്‍ നടക്കുന്നതെന്നുമാത്രം. വിശ്വാസകാര്യങ്ങള്‍ പഠിച്ചൊരുങ്ങിവരുന്ന യുവപ്രായക്കാര്ക്ക് സഭ സ്തൈര്യലേപനം എന്ന കൂദാശ കൊടുക്കുന്നതുപോലെ പാര്ട്ടി ചിട്ടകള്‍ പഠിച്ചവര്ക്കു മാത്രമേ കൂടുതല്‍ പ്രവര്ത്തിക്കാനുള്ള പാര്ട്ടി അംഗത്വം കൊടുക്കുകയുള്ളു. സഭ വിശ്വാസികള്ക്കു സ്വാതന്ത്ര്യമാണ് കൊടുക്കുന്നതെങ്കില്‍ കമ്മ്യൂണിസം ശക്തമായ നിയമത്തിലൂടെ അടിമത്തം നടപ്പിലാക്കുന്നു. വിശ്വാസികള്ക്ക് ജീവിതാന്ത്യത്തില്‍ അവര്‍ സുബോധത്തോടെ ആവശ്യപെടുമ്പോഴും ബോധം നഷ്ടപ്പെടുബോള്‍ ബന്ധുക്കളുടെ ആവശ്യ പ്രകാരവും സഭ രോഗിലേപനം (അന്ത്യകൂദാശ എന്ന് പഴയവാക്ക്) കൊടുക്കുന്നു. മാര്‌സിസ്റ്റുകാരാകട്ടെ സുബോധം ഉണ്ടാകുന്നവര്ക്ക് മാത്രമേ അന്ത്യകൂദാശ (ഇവിടെ അന്ത്യകൂദാശയുടെ നിര്വ്ചനം പുറത്താക്കല്‍ എന്നാണ്) കൊടുക്കുകയുള്ളു. ഇങ്ങനെ അന്ത്യകൂദാശ ഏറ്റവരാണ് എം എന്‍ വിജയനും എം വി രാഘവനും ഗൗരിയമ്മയും നൂറുകണക്കിനു മാര്‌സിസ്റ്റുകളും. സഖാവ് അച്ചുതാനന്ദനും അദ്ദേഹത്തിന്റെ ഭക്തര്ക്കും മൂന്പൊരു ഫെബ്രുവരിയില്‍ കോട്ടയത്തു നടന്ന പാര്ട്ടിയുടെ വലിയ പെരുനാളിന് അന്ത്യകൂദാശ കൊടുക്കുമെന്ന് പിണറായി തിരുമേനിയുടെ ഭക്തര്‍ പ്രചരിപ്പിച്ചിരുന്നു. കേരള ഘടകം അന്ത്യകൂദാശ കൊടുത്ത കുറെ നേതാക്കള്‍ക്ക് കൊല്കൊത്ത ഹയരാര്ക്കി പുനഃപ്രവേശനം കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടും അത് നിഷേധിച്ചിരിക്കുകയാണ് കണ്ണൂരെ തിരുമേനിമാര്‍. ത്രിപുരയിലെ മാര്‌ക് സിസ്റ്റു മുഖ്യമന്ത്രിയായിരുന്ന നൃപന്‍ ചക്രവര്ത്തിക്ക് സുബോധം ഉണ്ടായപ്പോള്‍ പാര്ട്ടി കൊടുത്ത അന്ത്യകൂദാശമൂലം തനിച്ചൊരു കുടുസു മുറിയില്‍ നരകിച്ച് കഴിയേണ്ടിവന്നു. അദ്ദേഹം ബോധമറ്റുകിടന്നത് മാധ്യമങ്ങള്‍ കണ്ടെത്തിയപ്പോള്‍ പാര്ട്ടിയുടെ അഭിമാന സംരക്ഷണാര്ത്ഥം അന്ത്യകൂദാശ പിന്വലിച്ചെങ്കിലും അടുത്ത ദിവസംതന്നെ അദ്ദേഹം മൃതമാകുകയും ചെയ്തു. അന്ത്യകാലത്ത് ദരിദ്രനായിപോയ അദ്ദേഹത്തിന്റെ മൃതദേഹം പാര്ട്ടിക്ക് ബാദ്ധ്യതയാകുകയും ചെയ്തു. നാലും കൂടുന്ന കവലകളില്‍ കുരിശുപള്ളികള്‍ സ്ഥാപിക്കുന്ന രീതി തുടങ്ങിയതും അവസാനിപ്പിച്ചതും കത്തോലിക്കരാണ്. ധന്യമായ വിശ്വാസജീവിതം നയിച്ചവരെയാണ് കത്തോലിക്കര്‍ വിശുദ്ധരും രക്തസാക്ഷികളുമൊക്കെയായി ഉയര്ത്തിക്കാട്ടുന്നത്. അതിന് ഏറെ നടപടിക്രമങ്ങള്‍ ഉണ്ട്. കമ്മ്യൂണിസ്റ്റുകള്ക്ക് രക്തസാക്ഷികളാകാന്‍ ഒരു പ്രയാസവുമില്ല. അക്രമസമരത്തിനുമുന്നില്‍ നിന്ന് വലിയ അക്രമം കാട്ടി ചത്തുവീഴുമ്പോഴും, രാത്രിയുടെ മറവില്‍ സംഘമായി നടത്തുന്ന കൊലപാതകത്തിനിടയില്‍ കൊല്ലപ്പെടുമ്പോഴും കമ്മ്യൂണിസ്റ്റ് രക്തസാക്ഷികള്‍ ഉണ്ടാകുന്നു. എപ്പോള്‍ എത്ര രക്തസാക്ഷികള്‍ വേണമെന്ന് പാര്ട്ടി നേതാക്കളാണ് തീരുമാനിക്കുന്നത്. സഭയുടെ രക്തസാക്ഷികളും കമ്മ്യൂണിസ്റ്റു രക്തസാക്ഷികളും തമ്മില്‍ വലിയ അന്തരമുണ്ടെങ്കിലും സഭയുടെ കരിശുപള്ളികളും, പാര്ട്ടി യുടെ മണ്ഡപങ്ങളും ആകാരത്തില്‍ ഒരുപോലെ തോന്നിക്കുന്നുണ്ട്. ആണ്ടുതോറും അവിടെ അനുസ്മരണപൂജകളും അര്പ്പിക്കുന്നു. ആള്ദൈവങ്ങളും വീരാരാധനയും ഇടതുപക്ഷത്താണ് ഇപ്പോള്‍ ഏറെയുള്ളത്. ലാവലിന്‍ കേസില്‍ നിന്നും ഊരിവന്ന വിജയനെ ആരാധ്യനായ സെക്രട്ടറി എന്നാണ് ഇപ്പോള്‍ അഭിസംബോധന ചെയ്യുന്നത്. ചാകാന്‍ പോയി മൃതപരുവമാകുന്നവര്ക്കു വേണ്ടിയും പണക്കാരായ കമ്മ്യൂണിസ്റ്റുകള്ക്ക് വേണ്ടിയും നഗരങ്ങളില്‍ ആശുപത്രികള്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയതും കത്തോലിക്കാസഭയുടെ സാര്വര്ത്രിക സ്വഭാവത്തെ പ്രത്യയശാസ്ത്രവല്ക്കരിച്ചപ്പോഴാണ്. ക്രിസ്തീയഭവനങ്ങളില്‍ ജനിച്ച് കമ്മ്യൂണിസ്റ്റുകളായവര്‍ മരണശേഷം വെറും പറമ്പില്‍ മറവു ചെയ്യപ്പെടാന്‍ മടികാണിക്കാറുണ്ട് അവരുടെ ബന്ധുകള്ക്കും അതിനു താല്പര്യമില്ല. അവസാനക്കാലത്ത് വിപ്ലവ പ്രസ്താനങ്ങളാല്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ പള്ളിയോടും വിശ്വാസികളായ ബന്ധുക്കളോടും അടുത്ത് വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. മാനസാന്തരം വരുന്ന പാര്ട്ടിക്കാരുടെ ഈ സ്വകാര്യകാര്യം സഭയും അക്രൈസ്തവ മാര്‌സിസ്റ്റുകളുമായുള്ള വാഗ്‌വാദങ്ങള്ക്കും പിരിമുറുക്കങ്ങള്ക്കും കാരണമായി മാറാറുണ്ട് ഇതിനൊരു പരിഹാരം വേണ്ടെ? കമ്മ്യൂണിസ്റ്റുകളുടെ ഏരിയാ കമ്മറ്റിയോടനുബന്ധിച്ചെങ്കിലും മനോഹരമായ പള്ളിയും പാര്ട്ടി ശവക്കോട്ടകളും ഉണ്ടാക്കുക അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച ഗ്രാനൈറ്റ് ഫലകംവെച്ചുള്ള കുടുംബ കല്ലറയുമാകാം. അദ്ധ്വാനിക്കുന്ന സാധാരണ പ്രവര്ത്തകന് വെറും പറമ്പ് കുഴികാണം വാങ്ങി നീക്കിവെയ്ക്കാവുന്നതുമാണ്. അങ്ങനെ നാട്ടില്‍ സമാധാനം വിളയട്ടെ. സ്വന്തമായി പാര്ട്ടി ശവക്കോട്ടകള്‍ ഉണ്ടാക്കുന്നിടംവരെ മരിക്കുന്ന ക്രൈസ്തവ മാര്‌സിസ്റ്റ്കളുടെ ശവം അവര്ക്ക് ആഗ്രഹമെങ്കില്‍ പള്ളി ശവക്കോട്ടയില്‍ മറവുചെയ്യാന്‍ പാര്ട്ടി സമ്മതിക്കേണ്ടതാണ്. ക്രൈസ്തവര്‍ മരണാനന്തരജീവിതം സ്വപ്നം കാണുന്നവരും കമ്മ്യൂണിസ്റ്റുകള്‍ സമത്വ സുന്ദരലോകം ഇവിടെ സ്വപ്നം കാണുന്നവരും എന്നാണ് സഖാവ് പിണറായിയുടെ പ്രഖ്യാപനം; എന്നാല്‍ മുഖ്യമന്ത്രി ആയിരിക്കെ അച്ചുതാനന്ദന്‍ പറഞ്ഞത് മറ്റൊന്നാണ്, സഭകള്‍ ആത്മീയ വാദത്തിലൂടെ സാമൂഹിക പുരോഗതിക്കുവേണ്ടി ശ്രമിക്കുമ്പോള്‍ മാര്‌ക് സിസ്റ്റുകള്‍ ശാസ്ത്രീയ സോഷ്യലിസത്തിലൂടെ അതേ കര്മ്മം ചെയ്യുന്നു എന്നാണ്. രണ്ടു മാര്‌ക്സിസ്റ്റു നേതാക്കള്‍ക്കിടയില്‍ വൈരുദ്ധ്യാന്മക ഭൗതികസോഷ്യലിസം ഉടലെടുത്തിരിക്കുന്നു എന്നു നമുക്ക് അനുമാനിക്കാം. ധന്യമായ ഒരു കമ്മ്യൂണിസ്റ്റുജീവിതം നയിച്ച വ്യക്തിയായിരുന്നു മരണമടഞ്ഞ മത്തായി ചാക്കോ എം.എല്‍.എ എന്നു പിണറായി വിജയന്‍ പറയുമ്പോഴും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം പുറത്തിട്ടലക്കി കുടുംബത്തെ കൂടി അവഹേളിച്ച പാര്ട്ടി സെക്രട്ടറിയുടെ നടപടി ഓരോ ക്രൈസ്തവ കമ്മ്യൂണിസ്റ്റുകളും ഒരു മുന്നറിയിപ്പായി ഓര്ത്തിരുന്നാല്‍ നന്ന്. മതവും രാഷ്ട്രിയവും കൂട്ടികുഴയ്ക്കരുതെന്ന് ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ വായ് തോരാതെ പ്രസംഗിക്കുബോഴും ഇതു രണ്ടും കൂട്ടികുഴച്ച് അടവുനയം രൂപപ്പെടുത്തി അധികാരം പിടിക്കുന്നത് മാര്‌സിസ്റ്റുകളുടെ തന്ത്രമാണ്. മത്തായി ചാക്കോയുടെ മൃതസംസ്‌ക്കാരം വിവാദമാക്കിയതുവഴി രാഷ്ട്രീയ നേട്ടമാണ് പിണറായി വിജയന്‍ ലക്ഷ്യംവെച്ചതും. കത്തോലിക്കാസഭാ നേതൃത്വത്തെ ഒരു മിത്രകീടമായി മാത്രം കണക്കിലെടുത്തിട്ടുള്ള കമ്മ്യൂണിസ്റ്റു നേതൃത്വത്തിന്റെ തന്ത്രങ്ങളില്‍ മെത്രാന്മാരില്‍ ചിലര്‍ തെരഞ്ഞെടുപ്പുകാലത്ത് കുടുങ്ങാറുണ്ടെന്നതും ചരിത്രത്തിന്റെ ഭാഗമാണ്. അവശേഷിക്കുന്ന ഒരേ ഒരു ചോദ്യം കത്തോലിക്കാ കമ്മ്യൂണിസ്റ്റുകളോടു ചോദിക്കട്ടെ! തൊഴുത്തുതേടുവാന്‍ കുളമ്പു പഴുക്കുന്നിടംവരെ കാത്തുനില്ക്കണമോ? ഉല്പാദന മേഖലകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ച് കോടികള്‍ സമ്പാദിക്കുന്ന ഇടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും, നാടിന്റെ വികസനത്തെയെല്ലാം അമേരിക്കന്‍ കുത്തകകളുടെ ഇടപെടലുകളെന്ന് പറഞ്ഞെതിര്ക്കുകയും തങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ തള്ളിപറഞ്ഞതിനെയെല്ലാം കമ്മീഷന്‍ വാങ്ങി തിരികെ കൊണ്ടുവരികയും ചെയ്യുന്ന കമ്മ്യൂണിസ്റ്റു വരട്ടുവാദക്കാരും നാടിനാപത്താണ്. സുബോധത്തോടെ അവരെ തള്ളികളയാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ മൊബൈല്‍: 944 614 0026

Monday, November 11, 2013

സഭാപരമായ ന്യൂനപക്ഷപീഢനം ഡല്ഹിയില്‍



ന്യൂനപക്ഷ സംരക്ഷണത്തിനായി നിലകൊള്ളുകയും അതിനായി സമരമാര്‍ഗ്ഗങ്ങള്‍പോലും സ്വീകരിക്കുകയും ചെയ്യുന്ന കത്തോലിക്കാസഭയിലെ ഒരു വിഭാഗമാണ് സീറോമലബാര്‍ സഭ. എന്നാല്‍, ഭാരതത്തിന്റെ സിരാകേന്ദ്രമായ ഡല്‍ഹിയില്‍ ഫരീദാബാദ് കേന്ദ്രമായി ഒരു സീറോമലബാര്‍ രൂപത സ്ഥാപിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ ആ സഭയിലെ ന്യൂനപക്ഷമായ ക്‌നാനായ കത്തോലിക്കര്‍ക്ക് തനതായ അജപാലനസൗകര്യങ്ങളൊന്നും തന്നെ നല്‍കാതെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന ദുരനുഭവമാണ് നിലനില്‍ക്കുന്നത്.
           
1940-കള്‍ മുതല്‍ തന്നെ കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും കുടിയേറിയ സുറിയാനിക്കാരില്‍ വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരുമുണ്ടായിരുന്നു. ഡല്‍ഹിയിലും പരിസരങ്ങളിലുമുള്ള എല്ലാ ക്രൈസ്തവരെയും മാമോദീസാ മുക്കി സഭയിലേക്കു ചേര്‍ക്കാം എന്ന ലക്ഷ്യവുമായിട്ടായിരുന്നില്ല അവര്‍ അവിടെ എത്തിയത്. അതായിരുന്നു ലക്ഷ്യമെങ്കില്‍ അതിനായി ഡല്‍ഹിയില്‍ ലത്തീന്‍ സഭയും സഭാസംവിധാനങ്ങളുമുണ്ടായിരുന്നുവല്ലോ. ജീവസന്ധാരണം എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നുള്ളൂ. വിശ്വാസികള്‍ ഒരുമിച്ച് കൂടുന്നിടത്ത് അവരുടെ പൈതൃകത്തിനും സംസ്‌ക്കാരത്തിനും അനുയോജ്യമായ അജപാലന ശുശ്രൂഷ ഒരുക്കേണ്ടത് സഭയുടെ ദൗത്യമാണ്.
           
ഡല്‍ഹിയിലെത്തിയ ഇവര്‍ ആരാധനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായും ലത്തീന്‍ ദേവാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇതിനിടയില്‍ സ്വന്തമായി സീറോമലബാര്‍ ഇടവകകളും ഭരണസംവിധാനങ്ങളും ഉണ്ടാകണമെന്ന് രണ്ട് വിഭാഗം വിശ്വാസികളും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനെത്തുടര്‍ന്ന് ഡല്‍ഹി ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് 2003ല്‍ ആറ് സീറോമലബാര്‍ വ്യക്തിഗത ഇടവകകള്‍ അനുവദിച്ചു തന്നു. രണ്ടു വിഭാഗങ്ങളുടെയും തുടര്‍പരിശ്രമഫലമായി 2012ല്‍ അത് 23 ഇടവകകളായി വര്‍ദ്ധിച്ചു. അങ്ങനെ തെക്കുംഭാഗക്കാര്‍ക്കും വടക്കുംഭാഗക്കാര്‍ക്കും തങ്ങളുടെ സ്വന്തറീത്തില്‍ തന്നെ സഭാശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നതിന് വ്യാപകമായ സൗകര്യങ്ങള്‍  ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ചെയ്തു കൊടുത്തു. അതേവര്‍ഷം തന്നെ (2012) ഡല്‍ഹിയില്‍ ഫരീദാബാദ് കേന്ദ്രമാക്കി സീറോ മലബാര്‍ രൂപത മാര്‍പാപ്പ സ്ഥാപിച്ചു.
           
കേരളത്തിലെപ്പോലെ ഈ രൂപതയുടെ കീഴില്‍ വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും മാത്രമേ ഉള്‍പ്പെടുകയുള്ളൂ. കോട്ടയം അതിരൂപതയില്‍ നിന്നും സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്റെ രണ്ടു മഠങ്ങളും പ്രസ്തുത രൂപതയില്‍ സേവനമനുഷ്ഠിക്കുന്നു. എന്നാല്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്‌നാനായ കത്തോലിക്കര്‍ക്കായി ഫരീദാബാദ് മെത്രാന്‍ യാതൊരു അജപാലന സൗകര്യങ്ങളും നല്‍കാന്‍ ഒരുക്കമല്ല. അപേക്ഷകളും, പരാതികളും, ചര്‍ച്ചകളും കൊണ്ട് ഫലമുണ്ടാകുന്നില്ല. സഭാപരമായ അരക്ഷിതാവസ്ഥയെ ഈ ന്യൂനപക്ഷസമുദായം നേരിടുന്നു. രൂപതയുണ്ടാകുന്നതിന് നാളുകള്‍ക്ക് മുമ്പ് 2009-ല്‍ ക്‌നാനായ കത്തോലിക്കര്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ്പിനു നല്‍കിയ അപേക്ഷ പ്രകാരം മാസത്തില്‍ ഒരു ദിവസം ക്‌നാനായക്കാരനായ വൈദികന് തങ്ങളുടെ സ്വന്ത റീത്തില്‍ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അനുവാദം നല്‍കിയത് ഇപ്പോഴും തുടരുന്നു.
           
ഫരീദാബാദ് ബിഷപ്പായ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ അഭ്യര്‍ത്ഥനപ്രകാരം കോട്ടയം അതിരൂപത വളരെ സീനിയറായ ഒരു വൈദികനെ ഫരീദാബാദ് രൂപതയിലേക്ക് അയച്ചിരുന്നു. ക്‌നാനായ കോര്‍ഡിനേറ്റര്‍, ക്‌നാനായ ചാപ്‌ളയില്‍ എന്നൊക്കെയാണ് ഫരീദാബാദ് രൂപതയിലെ അദ്ദേഹത്തിന്റെ സ്ഥാനം. എന്നാല്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ അനുവദിക്കാത്ത വിധത്തില്‍ ഒറ്റ ക്‌നാനായക്കാരന്‍ പോലുമില്ലാത്ത ഒരിടവകയില്‍ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നു.
           
ഡല്‍ഹിയിലെത്തിയ ഈ രണ്ട് സുറിയാനി വിഭാഗക്കാര്‍ക്കും കേരളത്തില്‍ ഒരേ സഭാഹയരാര്‍ക്കിയും അതിന് ഒരേ തലവനുമാണ് നിലവിലുള്ളത്. അതിനാല്‍ കേരളത്തില്‍ ലഭിക്കുന്ന അജപാലന സൗകര്യങ്ങള്‍ തന്നെ രണ്ടു വിഭാഗക്കാര്‍ക്കും അനുവദിച്ചുകൊടുക്കുവാന്‍ ബിഷപ്പിന് ചുമതലയുണ്ട്.
           
വ്യത്യസ്തങ്ങളായ പാരമ്പര്യങ്ങളും സംസ്‌ക്കാരങ്ങളും പുലര്‍ത്തുന്നവര്‍ക്കായി ഇടവകകളും സഭാസംവിധാനങ്ങളും സ്ഥാപിക്കേണ്ടതാണെന്ന് പൗരസ്ത്യകാനോന്‍ നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ളതിപ്രകാരമാണ്; ദേശീയത, ഭാഷ, ക്രൈസ്തവവിശ്വാസികള്‍ക്ക് മറ്റൊരു സ്വയാധികാര സഭയിലുള്ള അംഗത്വം, വ്യക്തമായും വ്യതിരിക്തമാക്കുന്ന മറ്റെന്തെങ്കിലും ഘടകം എന്നിവയെ അടിസ്ഥാനമാക്കി വ്യക്ത്യാധിഷ്ഠിതമായ (Personal) ഇടവകകള്‍ സ്ഥാപിക്കേണ്ടതാണ് (CCEO 280:1).  ഈ വ്യത്യസ്ത  സംസ്‌ക്കാരവും തനിമയും ആധാരമാക്കിയാണ് ക്‌നാനായ കത്തോലിക്കര്‍ കുടിയേറ്റം നടത്തിയ വടക്കേ അമേരിക്കയില്‍ 2001-ല്‍ സീറോ മലബാര്‍ രൂപത അനുവദിച്ചപ്പോള്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി പ്രത്യേക വികാരി ജനറാളും തനതായ ഇടവകകളും അനുവദിച്ചത്.
           
കത്തോലിക്കാ സഭയില്‍ ഇടവകകളുടെ സ്ഥാപനത്തിനായി എല്ലാ മെത്രാന്മാര്‍ക്കും ഒരേ നിയമമാണ് പൗരസ്ത്യകനോനിലും ലത്തീന്‍ കാനോനിലും ഉള്ളത്. (CCEO 280, 85:1, CIC. C 374, 518) രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇത് സംബന്ധിച്ച് ശക്തമായ ഭാഷയില്‍ തന്നെ പറയുന്നു; ലോകമാസകലമുള്ള ഓരോ സ്വയാധികാര സഭയെയും സംരക്ഷിക്കാനും വളര്‍ത്താനും ശ്രദ്ധിക്കണം. വിശ്വാസികളുടെ ആദ്ധ്യാത്മിക നന്മയ്ക്കുവേണ്ടി ആവശ്യമാകുന്നിടത്തോളം ഇടവകകളും അവരുടെ സ്വന്തം ഹയരാര്‍ക്കിയും സ്ഥാപിക്കണം (പൗരസ്ത്യ സഭകള്‍-4) സീറോ മലബാര്‍സഭ സ്ഥാപിച്ചതും അത് സ്വയാധികാര സഭയായി ഉയര്‍ത്തിയതും അതിലെ ക്‌നാനായ കത്തോലിക്കര്‍ കൂടി ഉള്‍പ്പെടുന്ന സീറോമലബാര്‍ സഭയ്ക്കാണ്. കേരളത്തിലും അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലും ഇതിന്റെ ഗുണഫലങ്ങള്‍ വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും ഒന്നിച്ചനുഭവിക്കുമ്പോള്‍ ഡല്‍ഹിയില്‍ മാത്രം അനുവദിക്കുകയില്ല എന്ന് ന്യൂനപക്ഷമായ ക്‌നാനായ കത്തോലിക്കരോടു പറയുമ്പോള്‍ അത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ഫരീദാബാദ് ബിഷപ്പ് തന്നെ പറഞ്ഞുതരണം.
           
വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും ഒരേ ആരാധാനാക്രമം ആചരിക്കുന്നവരാണ്. ഒരു ആരാധനക്രമം പാലിക്കുന്നവര്‍ക്ക് ഒരധികാരി എന്ന നിയമം കത്തോലിക്കാസഭയില്‍ ഇല്ല. അത് ഉണ്ടെന്നാണ് ഫരീദാബാദ് ബിഷപ്പ് ക്‌നാനായക്കാരോട് പറഞ്ഞിരിക്കുന്നത്. അതിനാലാണ് അവര്‍ക്കായി പ്രത്യേക ഇടവകകള്‍ അനുവദിക്കാത്തത്. എന്നാല്‍ ആഗോളകത്തോലിക്കാസഭയുടെ പ്രധാനഘടകമായ ബൈസന്റൈന്‍ സഭയില്‍ ഒരേ ആരാധനക്രമം പാലിക്കുന്ന പതിനാല് സ്വയാധികാരസഭകള്‍ തന്നെയുണ്ട്. വംശം, സാംസ്‌ക്കാരിക പൈതൃകം മുതലായവ കണക്കിലെടുത്താണ് പ്രത്യേക സഭയായി ഇവ അനുവദിച്ചിരിക്കുന്നത്. ഓരോ ബൈസന്റൈന്‍ സഭയ്ക്കും തങ്ങളുടെ തലവനെ തിരഞ്ഞെടുക്കാനുളള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ഈ ചരിത്ര സത്യം നമ്മുടെ കണ്‍മുന്‍പിലുള്ളപ്പോള്‍ ഡല്‍ഹിയിലെ ക്‌നാനായക്കാരുടെ നേര്‍ക്ക് ഇല്ലാത്ത നിയമത്തിന്റെ കാര്‍ക്കശ്യം എന്തിന് പ്രയോഗിക്കുന്നു എന്നറിയില്ല.
           
സീറോമലബാര്‍ സഭയുടെ ആരാധന ഭാഷയായ പൗരസ്ത്യസുറിയാനിയുടെ കേരള പ്രവേശനത്തിന്റെ അവകാശികളും പരിരക്ഷകരും ക്‌നാനായക്കാരാണെന്നത് എല്ലാ ചരിത്രകാരന്മാരും അംഗീകരിക്കുന്നവയാണ്. അത് ഫരീദാബാദ് മെത്രാനുമറിയാം. മേജര്‍ ആര്‍ച്ചുബിഷപ്പായിരുന്ന മാര്‍ വര്‍ക്കി വിതയത്തില്‍ എഴുതുന്നു; പൗരസ്ത്യസുറിയാനി ആരാധനാക്രമം ഭാരതത്തില്‍ വികസിച്ചുവന്നതല്ല. തോമ്മാശ്ലീഹായുടെ മരണത്തിനുമുന്‍പായി അദ്ദേഹം ഏതെങ്കിലും മെത്രാനെ മലങ്കരയില്‍ വാഴിച്ചിരുന്നോ എന്ന് നമുക്കറിഞ്ഞുകൂടാ. ക്‌നായി തൊമ്മനും അദ്ദേഹത്തിന്റെ സമൂഹവും എ.ഡി. 345-ല്‍ ആണ് വന്നത്. അത് അന്ന് ജീവിച്ചിരുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്ക് ഉണര്‍വ് നല്‍കി. സമൂഹത്തില്‍ നമുക്ക് ഉയര്‍ന്ന പദവിയും കിട്ടി. ആദിമ ക്രിസ്ത്യാനികള്‍ സംസ്‌ക്കാരത്തിന്റെ കാര്യത്തില്‍ ഹൈന്ദവമോ, ഭാരതീയമോ ആയ രീതികള്‍ പുലര്‍ത്തിപ്പോന്നു. എന്നാല്‍ ആരാധന ക്രമത്തിന്റെ കാര്യത്തില്‍ പൗരസ്ത്യ സുറിയാനി ക്‌നായിത്തൊമ്മന്റെ കാലം മുതല്‍ പിന്‍തുടര്‍ന്നു പോന്നു. മദ്ധ്യപൗരസ്ത്യദേശത്തുനിന്നും വന്ന മെത്രാന്മാരാണ് ഈ ആരാധനാക്രമം ഇന്നാട്ടുകാരെ പരിചയപ്പെടുത്തിയത്. (തുറന്ന മനസ്സോടെ പേജ് 98)
           
വര്‍ക്കി പിതാവിന്റെ ഗവേഷണ വിഷയം തന്നെ 'സീറോമലബാര്‍ സഭയുടെ ഉത്ഭവവും വളര്‍ച്ചയും' എന്നതായിരുന്നു. ഈ സുറിയാനി ആരാധനാക്രമം അടിസ്ഥാനമാക്കിയാണ് 1923-ല്‍ സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതും 1993-ല്‍ ഈ സഭയെ ഒരു സ്വയാധികാരസഭയായി മാര്‍പാപ്പ പ്രഖ്യാപിച്ചതും. സീറോമലബാര്‍ സ്വയാധികാര സഭയിലെ ക്‌നാനായ കത്തോലിക്കരുടെ സാന്നിദ്ധ്യം എന്തുകൊണ്ടാണ് ഫരീദാബാദ് മെത്രാന് ദഹിക്കാതെ പോകുന്നത് എന്നു മനസ്സിലാകുന്നില്ല.
           
ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലുള്ള കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം നടത്തിക്കൊടുക്കുവാന്‍ അവരുടെ മാതാപിതാക്കളും ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ നേതാക്കന്മാരും ഫരീദാബാദ് ബിഷപ്പിനെ ക്ഷണിച്ചിട്ട് അദ്ദേഹം വരുവാന്‍ തയ്യാറല്ലെന്നും അതു നടത്തുവാന്‍ അനുവദിക്കില്ലായെന്നും തീര്‍ത്തുപറഞ്ഞു. വിഷമത്തിലായ അവര്‍ മറ്റൊരു സഭാസംവിധാനത്തെ ആശ്രയിക്കേണ്ടതായിവന്നതിനാല്‍ ഇന്ദിരാപുത്തുള്ള വേളാങ്കണ്ണി മാതാവിന്റെ നാമത്തിലുള്ള കപ്പൂച്ചിന്‍ ആശ്രമദേവാലയത്തിലെ വടക്കുംഭാഗക്കാരനും സീറോമലബാറുകാരനുമായ ഒരു വൈദികന്‍ തന്റെ ദേവാലയത്തില്‍വെച്ച് 09.11.2013 ശനിയാഴ്ച പ്രസ്തുത കൂദാശ നടത്തിക്കൊടുത്തു. ഇതില്‍ നിന്നും എത്ര ദയനീയമാണ് ഫരീദാബാദ് രൂപതയിലെ ക്‌നാനായ കത്തോലിക്കരുടെ സ്ഥിതി എന്ന് മനസ്സിലാക്കാവുന്നതാണ്.
           
ഇതിനിടയില്‍ ഫരീദാബാദ് രൂപതയിലെ കത്തോലിക്കരുടെ അംഗസംഖ്യ പെരുപ്പിച്ചു കാണിച്ചാണ് രൂപത വാങ്ങിയതെന്നുള്ള ഒരു പരാതി ലത്തീന്‍കാര്‍ മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു. 2012 -ലെ സീറോ മലബാര്‍ ഡയറക്ടറി സെന്‍സസ് പ്രകാരം ഫരീദാബാദ് രൂപതയിലെ അംഗസംഖ്യ ഒരു ലക്ഷം ആണ്. എന്നാല്‍ സത്യദീപം 2012 മെയ് 23-ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒന്നരലക്ഷം എന്നാണ്. 23 ഇടവകകളും 9 കുര്‍ബാന കേന്ദ്രങ്ങളും കൂടി ചേര്‍ന്നാല്‍ ഡയറക്ടറിയില്‍ കാണുന്ന ഒരു ലക്ഷവും സത്യദീപം പറയുന്ന ഒന്നരലക്ഷവും ഉണ്ടാകാനിടയില്ല. രൂപതകളുടെ അതിര്‍ത്തി ജമ്മു-കാശ്മീര്‍ വരെ നീളുന്നതാണ് എന്ന് പറയുമ്പോള്‍പോലും, അവിടെ ഏതാനും മലയാളി മിലിട്ടറി നേഴ്‌സുമാര്‍ മാത്രമാണ് ഉള്ളത് എന്നതാണ് സത്യം. യഥാര്‍ത്ഥ കണക്ക് നല്‍കാന്‍ രൂപതാ നേതൃത്വത്തിന് മാത്രമാണ് കഴിയുക.
           
ഡല്‍ഹിയില്‍ നിന്നുമുള്ള നിഷ്പക്ഷമതികളുടെ അഭിപ്രായത്തില്‍ ആകെ 35000 സീറോ മലബാറുകാര്‍ മാത്രമാണെന്നാണ് പറയുന്നത്. അതില്‍ 8000 ആളുകള്‍ ക്‌നാനായ കത്തോലിക്കരാണ്. ബാക്കി 27000-ല്‍ 17000 ആളുകള്‍ ലത്തീന്‍ ഇടവകകളില്‍ തന്നെയാണ് നില്‍ക്കുന്നത്. ബാക്കി പതിനായിരമാണ് പുതിയ സീറോമലബാര്‍ ഇടവകകളില്‍ സജീവമായി നിലകൊള്ളുന്നത്.
           
കേരളത്തിനു പുറത്തുള്ള സീറോമലബാര്‍ സഭാംഗങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ച് അംഗസംഖ്യ ശേഖരിക്കുന്നതിനായി അപ്പസ്‌തോലിക് വിസിറ്ററായി കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയെ 1978-ല്‍ മാര്‍പാപ്പ ചുമതലപ്പെടുത്തിയിരുന്നു. 1980 ജനുവരി 5 ന് അദ്ദേഹം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതനുസരിച്ച് 1980-ല്‍ ഡല്‍ഹിയില്‍ പതിനായിരമാണ് സീറോമലബാര്‍ അംഗസംഖ്യ. 2012-ലെ സീറോമലബാര്‍ ഡയറക്ടറി പ്രകാരം അതിപ്പോള്‍ ഒരു ലക്ഷമായി നില്‍ക്കുന്നു. അതായത് 32 വര്‍ഷം കൊണ്ട് ഡയറക്ടറി അനുസരിച്ച് തൊണ്ണൂറായിരവും (90000) സത്യദീപം കണക്കനുസരിച്ച് ഒരു ലക്ഷത്തി നാല്‍പതിനായിരവും (140000) ആയി വര്‍ദ്ധിച്ചിരിക്കുന്നു.
           
അതേ സമയം റിപ്പോര്‍ട്ടില്‍ പറയുംപ്രകാരം; 1980-ല്‍ ബോംബെയില്‍ അറുപതിനായിരവും (60000) പൂനായില്‍ പതിനായിരവും (10000) ആണ് സീറോമലബാറുകാര്‍. 1988-ല്‍ ബോംബെ, പൂനാ മുതലായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കല്യാണ്‍ രൂപത അനുവദിച്ചിരുന്നു. എന്നിട്ടും 2012 ലെ ഡയറക്ടറി അനുസരിച്ച് കല്യാണ്‍ രൂപതയില്‍ എണ്‍പത്തി അയ്യായിരം (85000) മാത്രമാണ് അംഗസംഖ്യ. 32 വര്‍ഷത്തിനുശേഷം വര്‍ദ്ധന പതിനയ്യായിരം (15000) മാത്രം. ഈ കണക്കിന്റെ യുക്തിയില്‍ പന്തികേട് ദര്‍ശിച്ചതിനാലാകണം ഡല്‍ഹിയിലെ ലത്തീന്‍കാര്‍ പരാതിയുമായി വത്തിക്കാനെ സമീപിച്ചിരിക്കുന്നത്.
           
സീറോമലബാര്‍ സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ക്‌നാനായ കത്തോലിക്കരും ഈ ചോദ്യത്തിന് മറുപടി പറയേണ്ടതായി വരുന്നുണ്ട്. അതിനാല്‍ ഇവ സംബന്ധിച്ച യാഥാര്‍ത്ഥ്യം അധികാരികള്‍ വെളിപ്പെടുത്തേണ്ടതായിട്ടുണ്ട്. ഡല്‍ഹിയില്‍ ക്‌നാനായക്കാര്‍ക്കായി സ്വതന്ത്ര ഇടവകകളും പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിക്കാനുള്ള അധികാരം രൂപതാമെത്രാനില്‍ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിനുള്ള അംഗസംഖ്യ രൂപതയ്ക്ക് കീഴിലുള്ള ക്‌നാനായ കത്തോലിക്കര്‍ക്കുണ്ട്. രണ്ടായിരത്തിനു താഴെ അംഗസംഖ്യ മാത്രമുള്ള വടക്കേ ഇന്ത്യയിലെ പല പ്രദേശങ്ങളിലും സീറോമലബാര്‍ രൂപതകള്‍ തന്നെ അനുവദിച്ച ചരിത്രം നമുക്കുള്ളപ്പോള്‍ ഈ ന്യൂനപക്ഷ സഹോദരങ്ങളോട് എന്തിനാണീ സഭാപരമായ ക്രൂരത കാണിക്കുന്നത്? ഫരീദാബാദ് മെത്രാന് സീറോമലബാര്‍ സിനഡില്‍ വോട്ടവകാശവുമുണ്ട്. ആവശ്യമെന്നുതോന്നിയാല്‍ ഇക്കാര്യങ്ങള്‍ സിനഡില്‍ അവതരിപ്പിച്ചുപോലും അദ്ദേഹത്തിന് അത് നിര്‍വ്വഹിക്കാം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഈ ആവശ്യത്തിനുമേല്‍ എതിര് പറയും എന്ന് ആരും പറയുകയില്ല.

റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍
ചിങ്ങവനം-686531
Mob. : 944 692 4328

കാലം മാറുന്നു, കോലം മാറുന്നില്ല....



കോട്ടയം അതിരൂപതയിലെ ഒരു പ്രമുഖ ഫൊറാനാ പള്ളിവികാരിയെക്കുറിച്ച് ആ സ്ഥലത്തെ പല സ്ഥലങ്ങളിലും പതിപ്പിച്ച ഒരു അജ്ഞാതന്റെ കുറിപ്പ് ഇമെയില്‍ വഴി ലഭിക്കുകയുണ്ടായി. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി അറിയില്ലാത്തതിനാലും, അതെഴുതിയ വ്യക്തി ആരാണെന്ന് അറിയാത്തതിനാലും പ്രസ്തുത ലഘുലേഖയുടെ ഉള്ളടക്കം ഇവിടെ ചേര്‍ക്കുന്നില്ല.

ഇന്നത്തെ നമ്മുടെ പല വൈദികരുടെയും പ്രവര്‍ത്തനശൈലി കാണുമ്പോള്‍ അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. തന്നെയുമല്ല അന്നാട്ടുകാരില്‍ ചിലരുമായി സംസാരിച്ചപ്പോള്‍ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവര്‍ ശരി വയ്ക്കുകയും ചെയ്തു.

കത്തോലിക്കാസഭയെ നവീകരിക്കാന്‍ കാലാകാലങ്ങളില്‍ പലരും ശ്രമിച്ചുവെങ്കിലും കാര്യമായ ഫലം ഒന്നും ഉണ്ടായില്ല. നവീകരണശക്തികളോട് ഏറ്റുമുട്ടുംതോറും സഭയുടെ ധാര്‍ഷ്ട്യം വര്‍ദ്ധിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ പൊടുന്നനവെ, ഫ്രാന്‍സിസ്‌ പാപ്പയുടെ ആഗമനത്തോടെ, കാര്യങ്ങള്‍ മാറിമറിയുകയാണ്. കത്തോലിക്കാസഭയ്ക്ക് ചരിത്രത്തില്‍ ആദ്യമായാണ്‌ സഭയുടെ പരമോന്നതനില്‍ നിന്നും ഭീക്ഷണി ഉയരുന്നത്. “ഞെട്ടിക്കുന്ന പാപ്പ”യുടെ പ്രവര്‍ത്തനശൈലി വച്ച് നോക്കിയാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍ ലുംബുര്ഗ്തിരുമേനിയുടെ പിറകെ സസ്പെന്‍ഡ്‌ ചെയ്യപ്പെടാന്‍ എല്ലാതരത്തിലും യോഗ്യരാണ് ഭൂരിപക്ഷം പിതാക്കന്മാരും. അവര്‍ പഴയത്ര സുരക്ഷിതരല്ല.

ജനവികാരത്തെ ഇത്രനാള്‍ പുച്ഛത്തോടെ കണ്ടിരുന്നു. ആ ശൈലി പുനഃപരിശോധിക്കേണ്ട സമയമായി. ഉണരുന്ന അല്മായരെയും ഇമെയില്‍കൃമികളെയും അവഗണിക്കാന്‍ സാധിക്കും. പക്ഷെ. വത്തിക്കാനില്‍ നിന്നും സസ്പെന്‍ഷന്‍ വന്നാല്‍ അതിനെ അവഗണിക്കാന്‍ പിതാക്കന്മാര്‍ക്ക് സാധിക്കുകയില്ല. അതെങ്കിലും ഓര്‍ത്ത് ഇത്തരം പരാതികള്‍ക്കുള്ള അവസരം കൊടുക്കാതിരിക്കണം.

ഒരു സമുദായാംഗം ചീത്തപേര് കേള്‍പ്പിച്ചാല്‍ അതിന്റെ നാണക്കേട് അയാള്‍ക്കും അയാളുടെ കുടുംബത്തിനുമാണ്. അനീതികാണിക്കുന്ന ഒരു സീനിയര്‍ വൈദികനോ, അദ്ദേഹത്തിന്റെ ദുഷ്പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പിതാക്കന്മാര്‍ക്കോ എതിരെ നടപടി ഉണ്ടായാല്‍ അതിന്റെ നാണക്കേട് സമുദായത്തിന് മൊത്തമാണ്. അത് മറക്കരുത്.

വൈദികനെതിരെ തയ്യാറാക്കിയ ലഘുലേഖയില്‍ സമൂഹത്തിലെ ആദരണീയരായ, വൈദികനോടൊട്ടി നില്‍ക്കുന്ന പലരെക്കുറിച്ചും മോശമായ രീതിയിലുള്ള പരാമര്‍ശം ഉണ്ട്.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി കുറേക്കൂടി ഭേദമായിരുന്നുവെങ്കില്‍ എത്രപേരുടെ മാനം നഷ്ടപ്പെടാതിരുന്നെനെ.

ഈ കുറിപ്പ്കൊണ്ട് ഒരു കണ്ണെങ്കിലും തുറന്നാല്‍ സന്തോഷം. ഇല്ലെങ്കില്‍, എല്ലാം വരുന്നതുപോലെ...

അലക്സ്‌ കണിയാംപറമ്പില്‍

Saturday, November 9, 2013

ഒരു ക്നാനായക്കാരന്‍ സഞ്ചരിക്കുന്ന അസാധാരണ വഴികള്‍



കേരളത്തിലെ ക്‌നാനായ സമുദായക്കാരുടെ സിരാകേന്ദ്രങ്ങളിലൊന്നായ ചിങ്ങവനത്തു ജനിച്ചു വളര്‍ന്ന രാജന്‍ മര്‍ക്കോസിന്റെ ബാലകൗമാരങ്ങളിലൊന്നും സ്വപ്നത്തില്‍ പോലും അമേരിക്ക ഉണ്ടായിരുന്നില്ല. പഠനം കഴിഞ്ഞ് 28 വര്‍ഷത്തോളം കോട്ടയം ബാറില്‍ വക്കീലായി പ്രാക്ടീസു ചെയ്യുമ്പോള്‍ അമേരിക്കക്കാരെ ആത്മീയത പഠിപ്പിക്കുന്ന ധ്യാനഗുരുവായി അറിയപ്പെടുമെന്നു ചിന്തിച്ചിട്ടില്ല. എല്ലാം നിശ്ചയം പോലെ.

മാലത്തുശേരി വീട്ടില്‍  മര്‍ക്കോസിന്റെയും സാറാമ്മയുടെയും സീമന്ത പുത്രനായി ജനിച്ച രാജന്‍ മര്‍ക്കോസിന് നാല് സഹോദരന്മാരും മൂന്നു സഹോദരിമാരുമാണ്. ഭാര്യ ശോഭന പളളത്ത് ചിറയില്‍ കുടുംബാഗം. മക്കള്‍ ജഗന്‍, അബു.

ചിങ്ങവനം സെന്റ് തോമസ് ഹൈസ്‌കൂളില്‍ നിന്നു എസ്എസ്എല്‍സിയും ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ഭോപ്പാല്‍   യൂണിവേഴ്‌സിറ്റിയില്‍ എം എ, എല്‍ എല്‍ ബിയും പാസായി്. അത് കൂടാതെ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്,  ട്രാവന്‍കൂര്‍ ഇലക്‌ട്രോ  കെമിക്കല്‍സ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള എന്നീ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും വളരെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1976 ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി ആകുമ്പോള്‍ വയസ് ഇരുപത്തി മൂന്ന്.

1983 ല്‍ റോട്ടറി ഇന്റര്‍നാഷണലിന്റെ സ്റ്റഡി എക്‌സ്‌ചേഞ്ച് പ്രോഗ്രാം അനുസരിച്ച് കേരളത്തില്‍ നിന്നു അമേരിക്കയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടു വ്യക്തികളില്‍ ഒരാള്‍ രാജന്‍ മര്‍ക്കോസായിരുന്നു. രണ്ടു മാസത്തെ അമേരിക്കന്‍ പര്യടനത്തില്‍, വിവിധ സ്‌റ്റേറ്റുകളിലുളള 34 റോട്ടറി ക്ലബുകളില്‍ അതിഥിയായി. മക്കളുടെ ഭാവിയും വിദ്യാഭ്യാസ സാധ്യകളുമെല്ലാം ഓര്‍ത്ത് 2003 ലാണ് സകുടുംബം അമേരിക്കയില്‍ കുടിയേറുന്നത്. ആദ്യം ന്യുയോര്‍ക്കിലും പിന്നീട് ഫേïാറിഡയിലേക്കും താമസം മാറിയപ്പോഴും രാജന്‍ വായന വിട്ടിരുന്നില്ല. പിന്നീട് ഫേïാറിഡയിലെ വെനിസിലുളള എയ്ഞ്ചല്‍ മിനിസ്ട്രീസ് കോളജില്‍ പഠിച്ചു. മെറ്റാ ഫിക്‌സില്‍ പിഎച്ച്ഡി എടുക്കാന്‍ അധിക താമസമുണ്ടായതുമില്ല.........

മീനു എലിസബത്ത്‌ മലയാളമനോരമയ്ക്ക് വേണ്ടി തയ്യാറാക്കിയ ഫീച്ചര്‍...