കോട്ടയം അതിരൂപതയിലെ ഒരു പ്രമുഖ ഫൊറാനാ
പള്ളിവികാരിയെക്കുറിച്ച് ആ സ്ഥലത്തെ പല സ്ഥലങ്ങളിലും പതിപ്പിച്ച ഒരു അജ്ഞാതന്റെ
കുറിപ്പ് ഇമെയില്‍ വഴി ലഭിക്കുകയുണ്ടായി. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ
നിജസ്ഥിതി അറിയില്ലാത്തതിനാലും, അതെഴുതിയ വ്യക്തി ആരാണെന്ന് അറിയാത്തതിനാലും
പ്രസ്തുത ലഘുലേഖയുടെ ഉള്ളടക്കം ഇവിടെ ചേര്‍ക്കുന്നില്ല.
ഇന്നത്തെ നമ്മുടെ പല വൈദികരുടെയും പ്രവര്‍ത്തനശൈലി
കാണുമ്പോള്‍ അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാതിരിക്കേണ്ട
കാര്യമില്ല. തന്നെയുമല്ല അന്നാട്ടുകാരില്‍ ചിലരുമായി സംസാരിച്ചപ്പോള്‍ ഇതില്‍
പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവര്‍ ശരി വയ്ക്കുകയും ചെയ്തു.
കത്തോലിക്കാസഭയെ നവീകരിക്കാന്‍ കാലാകാലങ്ങളില്‍ പലരും
ശ്രമിച്ചുവെങ്കിലും കാര്യമായ ഫലം ഒന്നും ഉണ്ടായില്ല. നവീകരണശക്തികളോട്
ഏറ്റുമുട്ടുംതോറും സഭയുടെ ധാര്‍ഷ്ട്യം വര്‍ദ്ധിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍
പൊടുന്നനവെ, ഫ്രാന്‍സിസ് പാപ്പയുടെ ആഗമനത്തോടെ, കാര്യങ്ങള്‍ മാറിമറിയുകയാണ്.
കത്തോലിക്കാസഭയ്ക്ക് ചരിത്രത്തില്‍ ആദ്യമായാണ് സഭയുടെ പരമോന്നതനില്‍ നിന്നും
ഭീക്ഷണി ഉയരുന്നത്. “ഞെട്ടിക്കുന്ന പാപ്പ”യുടെ പ്രവര്‍ത്തനശൈലി വച്ച് നോക്കിയാല്‍
നമ്മുടെ കൊച്ചുകേരളത്തില്‍ ലുംബുര്ഗ്തിരുമേനിയുടെ പിറകെ സസ്പെന്‍ഡ് ചെയ്യപ്പെടാന്‍
എല്ലാതരത്തിലും യോഗ്യരാണ് ഭൂരിപക്ഷം പിതാക്കന്മാരും. അവര്‍ പഴയത്ര സുരക്ഷിതരല്ല.
ജനവികാരത്തെ ഇത്രനാള്‍ പുച്ഛത്തോടെ കണ്ടിരുന്നു. ആ ശൈലി പുനഃപരിശോധിക്കേണ്ട
സമയമായി. ഉണരുന്ന അല്മായരെയും ഇമെയില്‍കൃമികളെയും അവഗണിക്കാന്‍ സാധിക്കും. പക്ഷെ.
വത്തിക്കാനില്‍ നിന്നും സസ്പെന്‍ഷന്‍ വന്നാല്‍ അതിനെ അവഗണിക്കാന്‍ പിതാക്കന്മാര്‍ക്ക്
സാധിക്കുകയില്ല. അതെങ്കിലും ഓര്‍ത്ത് ഇത്തരം പരാതികള്‍ക്കുള്ള അവസരം
കൊടുക്കാതിരിക്കണം.
ഒരു സമുദായാംഗം ചീത്തപേര് കേള്‍പ്പിച്ചാല്‍ അതിന്റെ
നാണക്കേട് അയാള്‍ക്കും അയാളുടെ കുടുംബത്തിനുമാണ്. അനീതികാണിക്കുന്ന ഒരു സീനിയര്‍
വൈദികനോ, അദ്ദേഹത്തിന്റെ ദുഷ്പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പിതാക്കന്മാര്‍ക്കോ
എതിരെ നടപടി ഉണ്ടായാല്‍ അതിന്റെ നാണക്കേട് സമുദായത്തിന് മൊത്തമാണ്. അത് മറക്കരുത്.
വൈദികനെതിരെ തയ്യാറാക്കിയ ലഘുലേഖയില്‍ സമൂഹത്തിലെ ആദരണീയരായ,
വൈദികനോടൊട്ടി നില്‍ക്കുന്ന പലരെക്കുറിച്ചും മോശമായ രീതിയിലുള്ള പരാമര്‍ശം ഉണ്ട്.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി കുറേക്കൂടി
ഭേദമായിരുന്നുവെങ്കില്‍ എത്രപേരുടെ മാനം നഷ്ടപ്പെടാതിരുന്നെനെ.
ഈ കുറിപ്പ്കൊണ്ട് ഒരു കണ്ണെങ്കിലും തുറന്നാല്‍ സന്തോഷം.
ഇല്ലെങ്കില്‍, എല്ലാം വരുന്നതുപോലെ...
അലക്സ് കണിയാംപറമ്പില്‍
No comments:
Post a Comment
അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.