ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Tuesday, November 5, 2013

കോഴിക്ക് മുല ഉണ്ടാകുമോ?



ക്‌നായക്കാരന്‍, ക്‌നാനായത്വം എന്നൊക്കെ പറയുന്നത് മനസില്ല്‍ ആക്കാന്‍ കേമ്ബ്ര്ട്ജിലും, ഒക്‌സ്ഫോര്‍ഡിലും ഒന്നും പോകണ്ട, നല്ല ക്‌നാനായ അപ്പന് പിറന്നാള്‍ മാത്രം മതി. പക്ഷെ ചില ആധുനിക ക്‌നാനായ സൈദ്ധാന്തിക വിശാരദന്മാര്‍ ക്‌നാനയത്വതെ വളച്ചുതിരിച്ചു ഒടിച്ചു പ്ലാസ്ടര്‍ ഇട്ടു ഒരു തരം പ്രത്യേക ഷേപ്പില്‍ ആക്കി കാക്കനാട്ടെ കര്‍ദ്ദിനാളിന്റെ അടുക്കളയില്‍ കൊത്തി നുറുക്കി കോട്ടയത്തെ അരമനയില്‍ ശര്ക്കരയും നെല്ലും ഇട്ടു കെട്ടി വെച്ച്,  റോമില്‍ കൊണ്ടുപോയി വാറ്റി കുപ്പിയില്‍ ആക്കികൊണ്ട് വന്നു ഇവിടെ എല്ലാവര്ക്കും തരാം എന്ന് പറഞ്ഞു പറ്റിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. മാഷെ, ഇതെന്താ, ഞങ്ങളെ ഒക്കെ കുപ്പിയില്‍ ഇറക്കാന്‍ ആണോ പരിപാടി, അല്ല എങ്കില്‍ കര്‍ദ്ദിനാളിന്റെ കുപ്പിയില്‍ മാഷ് ഇറങ്ങിയോ? എന്തായാലും റോമില്‍ നിന്നും ആ വെളുത്ത പുക ഉയരുമോ, അതോ അതിനു മുന്‍പ് കോഴിക്ക് മുല ഉണ്ടാകുമോ?

ആയിരക്കണക്കിന് ഡോളര്‍ വക്കീലിന് മുടക്കി ക്‌നാനയത്വതെ ഡിഫയിന്‍ ചെയാന്‍ പോയ സമയം കൊണ്ട് അങ്ങ് കാക്കനാട്ട് ചെന്ന് വളരെ സിമ്പിള്‍ ആയി പറഞ്ഞാല്‍ പോരായിരുന്നോ, നല്ല അപ്പന് പിറന്ന തെക്കുംഭാഗരെ നിങ്ങള്‍ ആരും ഡിഫയിന്‍ ചെയണ്ട, അത് ഞങ്ങള്‍ തന്നെ അങ്ങ് തീരുമാനിചോളാം എന്ന്. അതിനു അരമന കാണുമ്പോള്‍ വളയുന്ന നട്ടെല്ല് ഉള്ളവര്ക്ക് പറ്റില്ല. ഉറപ്പുള്ള ചിലതൊക്കെ വേണം.

ഈ പൊറോട്ട് നാടകം കണ്ടു KCCNAയിലെ സാറന്മാര്‍ എന്താണാവോ ചെയുന്നത്? നിങ്ങളെ എല്പ്പിചിരിക്കുന്ന പണി കര്‍ദ്ദിനാളിന്റെ അരമനയിലെക്കും, കോട്ടയത്തേക്കും മുന് പ്രസിടന്ടുമാരെ അരി വെപ്പിനും, വിറകു വെട്ടിനും വിടാനല്ല എന്ന് ഓര്ത്ത് കൊള്ളുക. കഴിഞ്ഞ മാര്‍ച്ചില്‍ ജാക്കറ്റും തൊപ്പിയും വെച്ച് മരം കോച്ചുന്ന തണുപ്പത് ചിക്കാഗോയിലെ മഞ്ഞത്ത് കൂടി പാവം ക്‌നാനായകാരനെ അരമനയുടെ മുന്‍പില്‍ കുരങ്ങുകളിപ്പിക്കുകയായിരുന്നോ എന്ന് ഇപോഴത്തെ KCCNAയിലെ സാറന്മാര്‍ എങ്കിലും പറഞ്ഞുതന്നാല്‍ കൊള്ളാം.

ആരൊക്കെയോ എവിടെ ഒക്കെയോ എന്തൊക്കെയോ ഒളിപ്പിക്കുനുണ്ട്. എവിടെ ഒക്കെയോ എന്തൊക്കെയോ കുക്ക് ചെയുന്ന മണം വരുന്നുണ്ട്.

സാബു മുണ്ടകത്ത്

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.