ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Saturday, November 9, 2013

ഒരു ക്നാനായക്കാരന്‍ സഞ്ചരിക്കുന്ന അസാധാരണ വഴികള്‍



കേരളത്തിലെ ക്‌നാനായ സമുദായക്കാരുടെ സിരാകേന്ദ്രങ്ങളിലൊന്നായ ചിങ്ങവനത്തു ജനിച്ചു വളര്‍ന്ന രാജന്‍ മര്‍ക്കോസിന്റെ ബാലകൗമാരങ്ങളിലൊന്നും സ്വപ്നത്തില്‍ പോലും അമേരിക്ക ഉണ്ടായിരുന്നില്ല. പഠനം കഴിഞ്ഞ് 28 വര്‍ഷത്തോളം കോട്ടയം ബാറില്‍ വക്കീലായി പ്രാക്ടീസു ചെയ്യുമ്പോള്‍ അമേരിക്കക്കാരെ ആത്മീയത പഠിപ്പിക്കുന്ന ധ്യാനഗുരുവായി അറിയപ്പെടുമെന്നു ചിന്തിച്ചിട്ടില്ല. എല്ലാം നിശ്ചയം പോലെ.

മാലത്തുശേരി വീട്ടില്‍  മര്‍ക്കോസിന്റെയും സാറാമ്മയുടെയും സീമന്ത പുത്രനായി ജനിച്ച രാജന്‍ മര്‍ക്കോസിന് നാല് സഹോദരന്മാരും മൂന്നു സഹോദരിമാരുമാണ്. ഭാര്യ ശോഭന പളളത്ത് ചിറയില്‍ കുടുംബാഗം. മക്കള്‍ ജഗന്‍, അബു.

ചിങ്ങവനം സെന്റ് തോമസ് ഹൈസ്‌കൂളില്‍ നിന്നു എസ്എസ്എല്‍സിയും ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ഭോപ്പാല്‍   യൂണിവേഴ്‌സിറ്റിയില്‍ എം എ, എല്‍ എല്‍ ബിയും പാസായി്. അത് കൂടാതെ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്,  ട്രാവന്‍കൂര്‍ ഇലക്‌ട്രോ  കെമിക്കല്‍സ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള എന്നീ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും വളരെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1976 ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി ആകുമ്പോള്‍ വയസ് ഇരുപത്തി മൂന്ന്.

1983 ല്‍ റോട്ടറി ഇന്റര്‍നാഷണലിന്റെ സ്റ്റഡി എക്‌സ്‌ചേഞ്ച് പ്രോഗ്രാം അനുസരിച്ച് കേരളത്തില്‍ നിന്നു അമേരിക്കയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടു വ്യക്തികളില്‍ ഒരാള്‍ രാജന്‍ മര്‍ക്കോസായിരുന്നു. രണ്ടു മാസത്തെ അമേരിക്കന്‍ പര്യടനത്തില്‍, വിവിധ സ്‌റ്റേറ്റുകളിലുളള 34 റോട്ടറി ക്ലബുകളില്‍ അതിഥിയായി. മക്കളുടെ ഭാവിയും വിദ്യാഭ്യാസ സാധ്യകളുമെല്ലാം ഓര്‍ത്ത് 2003 ലാണ് സകുടുംബം അമേരിക്കയില്‍ കുടിയേറുന്നത്. ആദ്യം ന്യുയോര്‍ക്കിലും പിന്നീട് ഫേïാറിഡയിലേക്കും താമസം മാറിയപ്പോഴും രാജന്‍ വായന വിട്ടിരുന്നില്ല. പിന്നീട് ഫേïാറിഡയിലെ വെനിസിലുളള എയ്ഞ്ചല്‍ മിനിസ്ട്രീസ് കോളജില്‍ പഠിച്ചു. മെറ്റാ ഫിക്‌സില്‍ പിഎച്ച്ഡി എടുക്കാന്‍ അധിക താമസമുണ്ടായതുമില്ല.........

മീനു എലിസബത്ത്‌ മലയാളമനോരമയ്ക്ക് വേണ്ടി തയ്യാറാക്കിയ ഫീച്ചര്‍...

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.