ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Thursday, October 31, 2013

പിതാക്കന്മാര്‍ ഇല്ലാതെ.....



1980-കളില്‍ ആരംഭിച്ചതാണ് വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ സംഘടനയായ കെസിസിഎന്‍എ. തുടക്കംമുതലേ ഈ സംഘടനയുടെ മുഖ്യകാര്യപരിപാടി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മൂന്നു-നാല് ദിവസങ്ങള്‍ നീളുന്ന കണ്‍വെന്‍ഷന്‍ നടത്തുകയെന്നതാണ്. ഇത്രയുംകാലം മേല്പറഞ്ഞ കണ്‍വെന്‍ഷന്‍ മുടക്കമില്ലാതെ നടന്നിട്ടുണ്ട്. അത് ഒരു നിസാരകാര്യമല്ല. വളരെ പ്രൊഫഷണല്‍ രീതിയിലാണ് അത് സംഘടിപ്പിക്കപ്പെടുന്നത്. “കേരളത്തിന്‌ വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളികൂട്ടായ്മ” എന്നും ഇതിനെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. ഓരോ വര്ഷം കഴിയുംതോറും ഇതില്‍ പങ്കെടുക്കാനുള്ള സമുദായംഗങ്ങളുടെ ആവേശം കൂടുന്നതല്ലാതെ കുറയുന്നില്ല. ക്നാനായ സമുദായാംഗങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധവും ഇഴയടുപ്പവും, സംഘാടകരുടെ കാര്യക്ഷമത എന്നപോലെതന്നെ ഇതിനെ വിജയിപ്പിക്കുന്ന ഘടകങ്ങളാണ്.

2010 വരെ ഒരു അലിഖിത നിയമം ഉണ്ടായിരുന്നു – ഇത്തരത്തിലുള്ള ക്നാനായ കണ്‍വെന്‍ഷന്‍ നടക്കണമെങ്കില്‍ കോട്ടയം പിതാക്കന്മാരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. അവരില്‍ ആരെങ്കിലും ഇല്ലാതെ ഒരു കണ്‍വെന്‍ഷന്‍ നടക്കുകയെന്നത് അചിന്തനീയമായിരുന്നു.

എന്നാല്‍ 2012-ല്‍ ചരിത്രം തിരുത്തിക്കുറിച്ചു. കത്തോലിക്കാസഭയിലെ അരപ്പട്ടകെട്ടിയ ഒറ്റയാള്‍ പോലും ഇല്ലാതെ ആ കണ്‍വെന്‍ഷന്‍ ഭംഗിയായി, വിജയകരമായി നടന്നു.

എല്ലാ നേതാക്കന്മാരുടെയും വിജയരഹസ്യമാണ് പൊതുജനത്തിന്റെ ഓര്‍മ്മ ഹൃസ്വമാണെന്നത്. എന്നിരുന്നാലും രണ്ടു വര്ഷം മുമ്പ് നടന്ന കാര്യങ്ങള്‍ പലരും മറന്നിട്ടുണ്ടാവില്ല.

പ്രസ്തുത കണ്‍വെന്‍ഷനില്‍ പിതാക്കന്മാര്‍ പങ്കെടുക്കാത്തതിന്റെ പിന്നിലെ ചേതോവികാരം അന്നും ഇന്നും രഹസ്യമാണ്. പക്ഷെ അതിന്റെ പേരില്‍ അവര്‍ കളിച്ച കളികള്‍ പുറത്തായി.

കോട്ടയം പിതാക്കന്മാര്‍ ആരും പങ്കെടുത്തില്ല എന്നുമാത്രമല്ല, അങ്ങാടിയത്ത് പിതാവോ, ക്നാനായക്കാരുടെ ചുമതലയുള്ള വികാരി ജനറാളോ അതില്‍ പങ്കെടുത്തില്ല. ആ സമയത്ത് അമേരിക്കയില്‍ ഉണ്ടായിരുന്ന മറ്റു ചില മെത്രാന്മാരെയും ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്നും അവര്‍ വിലക്കുകയും പിന്തിരിപ്പിക്കുകയും ചെയ്തു. “തിരുമേനി ഇല്ലെങ്കില്‍ കണ്‍വെന്‍ഷന്‍ നടക്കുകയില്ല” എന്ന് വിശ്വസിച്ചുപോയ സംഘാടകരുടെ അവസാനത്തെ ആശ്രയമായിരുന്നു, ചിങ്ങവനം അരമനയില്‍ നിന്നുള്ള ക്നാനായ യാക്കോബായ തിരുമേനി. അദ്ദേഹത്തെയും പിന്തിരിപ്പിക്കാന്‍ കോട്ടയം അരമനയില്‍ നിന്ന് ആള്‍ ചെന്നതും, ആ ശ്രമം പരാജയപ്പെട്ടതും അമേരിക്കയിലുള്ള കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം.

പിതാക്കന്മാര്‍ക്ക് മക്കളോട് ഇത്രയും വൈരാഗ്യം തോന്നാനുള്ള കാര്യം എന്താണെന്ന് ഇന്നുവരെയും ആരോടും പറഞ്ഞിട്ടില്ല; ആര്‍ക്കും മനസിലായിട്ടുമില്ല.

All is well that ends well എന്നാണല്ലോ. കണ്‍വെന്‍ഷന്‍ വന്‍വിജയമായിരുന്നു എന്ന് സംഘാടകരുടെ ശത്രുക്കള്‍ക്ക് പോലും സമ്മതിക്കേണ്ടിവന്നു.

ക്നാനായകാര്‍ക്ക് സ്വന്തമായി രൂപത ലഭിച്ച നാള്‍ മുതല്‍ തങ്ങളുടെയും സമുദായത്തിന്റെയും രക്ഷകരായി കണ്ടിരുന്ന പിതാക്കന്മാര്‍ തങ്ങളുടെ പ്രിയപ്പെട്ട സമുദായത്തെ ഒറ്റുകൊടുക്കുന്നു എന്നത് ക്നാനായക്കാരുടെ പൊതുവികാരമായിരുന്ന കാലത്താണ് ഇത് സംഭവിച്ചതെന്നും കൂട്ടിവായിക്കുക. ഇതിന്റെ പ്രത്യക്ഷമായ പ്രത്യാഘാതമായിരുന്നു കാരിത്താസ് മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സമുദായം പിന്തിരിഞ്ഞു നിന്നത്. കണ്‍വെന്‍ഷണില്‍ പങ്കെടുക്കാതിരുന്ന തെറ്റായിപോയി എന്ന് അരമനവാസികള്‍ക്ക് ഇതിനോടകം ബോദ്ധ്യമായി എന്നത് വ്യക്തം. ഒരിക്കല്‍കൂടി ഇതാവര്‍ത്തിച്ചാല്‍ കണ്‍വെന്‍ഷന്‍ സമയത്ത് ആരും കോട്ടയം പിതാക്കന്മാരുടെ കാര്യം ഓര്‍ക്കുകപോലുമില്ല എന്നവര്‍ തിരിച്ചറിഞ്ഞു.

അതിനുശേഷമാണ് ഈ വര്ഷം യു.കെ.യിലെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പണ്ടാരശേരി പിതാവിനെ ഇരുത്തിക്കൊണ്ട് “ക്നാനായ സമുദായത്തെ നശിപ്പിക്കുന്ന ദുഷ്ടശക്തികളെ”ക്കുറിച്ച് വെള്ളം ചേര്‍ക്കാത്ത, ശക്തമായ ഭാഷയില്‍ കെസിസിഎന്‍എയുടെ വൈസ്പ്രസിഡന്റ്‌ പ്രസംഗിച്ചത്. പ്രസംഗത്തിനിടയില്‍ വൈദികന്‍ വീശുന്നതും കൊച്ചുപിതാവ് അസ്വസ്തനാകുന്നതും എല്ലാവരും കണ്ടതാണ്. 


ചിക്കാഗോയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകളനുസരിച്ച് അടുത്ത കണ്‍വെന്‍ഷനില്‍ പിതാക്കന്മാരുടെ സാന്നിദ്ധ്യം ഉണ്ടാകും എന്നാണു മനസിലാകുന്നത്. നല്ലത്, വളരെ നല്ലത്. എന്നിരുന്നാലും ഇത് ചില പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

1.     കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ എന്ത് മാറ്റം ഉണ്ടായതുമൂലമാണ് പിതാക്കന്മാരുടെ നിലപാട് മാറിയത്‌?

2.     അവര്‍ എന്തെങ്കിലും വിട്ടുവീഴ്ചകള്‍ നടത്തുകയോ, കഴിഞ്ഞ പ്രാവശ്യം പങ്കെടുക്കാത്തതില്‍ സംഘടനാഭാരവാഹികളോട് ഖേദപ്രകടനം നടത്തുകയോ ചെയ്തിട്ടുണ്ടോ?

3.     അതോ, ഇന്നത്തെ സംഘടനാഭാരവാഹികളാണോ വിട്ടുവീഴ്ചകള്‍ നടത്തിയത്? എങ്കില്‍, അതെന്തിനുവേണ്ടി ആയിരുന്നു? ഇവരുടെ സാന്നിദ്ധ്യം കൊണ്ട് വടക്കേ അമേരിക്കയിലെ ശരാശരി ക്നാനായക്കാരന് എന്ത് നേട്ടമാണ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കേണ്ടത്‌?

4.     യു.കെ. കണ്‍വെന്‍ഷന്‍ സമയത്ത് നടത്തിയപോലുള്ള പ്രസംഗങ്ങള്‍ വീണ്ടും ഉണ്ടായിക്കൂടെന്നില്ല. കാരണം, സാഹചര്യങ്ങളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അങ്ങിനെ സംഭവിച്ചാല്‍, പിതാക്കന്മാര്‍ക്ക് അതൊരു പ്രശ്നമല്ലെങ്കില്‍ കൂടി, സമുദായത്തിന് അതൊരു നാണക്കേടല്ലേ?
കത്തോലിക്കാ സഭയില്‍ നിന്നും വിഭിന്നമായി ജനാധിപത്യ സംഘടന എന്ന നിലയില്‍ സമുദായംഗങ്ങളുടെ ഇത്തരം ആശങ്കകള്‍ ദൂരീകരിക്കാന്‍ കെസിസിഎന്‍എ നേതൃത്വം കടപ്പെട്ടവരാണ് എന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു.

അലക്സ്‌ കണിയാംപറമ്പില്‍

3 comments:

  1. Kunjanja will get the first class fare to u.s. and Kunjanja can bring unakka meen free of charge on the poor Knanaya viswaaasikal.

    ReplyDelete
  2. There is a breaking news from Chicago. One of the sisters escaped from the torture of the priests in Chicago.

    ReplyDelete
  3. The first leg forward in Delhi to liberate the Knananites from the strangle hold of Syro-Malabar and to be independent, all over the world, started on 9th November 2013 by conducting the First Holy Communion of 12 Knanaya children belonging to the Dilshad Colony and GTB Enclave Koodara Yogams (Dilshad Garden Zone), separately. The Arch Bishop of Faridabad Diocese tried his level best and used all his powers and influences to stop this from happening. The parish priest of Dilshad Garden latin church was forced to cancel the permission given to us for using the church at 3.00 pm on 9th November 2013. Our coordinator(chaplain) was forced to withdraw his promises to conduct the First Holy Communion during the Holy Mass which was allowed to us before the formation of the Faridabad Diocese, by threatening to stop the monthly Holy Mass and not to allow any Kottayam Diocese priest to enter in Delhi. But with God's grace and the support of a loving Latin priest and daring knanaya priests and sisters we celebrated the event in a massive way. Now it is the duty of all the Knananites all over the world and the Kottayam Diocese to keep the momentum going and up the ante to persuade the Faridabad Diocese to allow personal Parishes for the knanaya community.

    ReplyDelete

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.