ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Thursday, November 7, 2013

കളരിക്കന്ചുട്ടമറുപടി - ചാക്കോ കളരിക്കല്‍



'വടക്കെ അമേരിക്കയിലെ ക്‌നാനായ പ്രതിസന്ധി: ഒരു അവലോകനം' എന്ന എന്റെ ലേഖനത്തിന് ശ്രീ ജോണ്‍ കരമ്യാലില്‍ എഴുതി അമേരിക്കന്‍ക്‌നായില്‍ പ്രസിദ്ധീകരിച്ച സുദീര്‍ഘമായ പ്രതികരണലേഖനം ശ്രീ അലക്‌സ് കണിയാമ്പറമ്പില്‍ എനിക്ക് അയച്ചുതന്നു. അതിന്റെ ഒരു കോപ്പി ശ്രീ കരമ്യാലില്‍ എനിക്കയയ്ക്കുമെന്ന് തന്റെ ലേഖനത്തില്‍ സൂചിപ്പിച്ചെങ്കിലും ഇന്നുവരെ എനിക്കത് ലഭിച്ചിട്ടില്ല. അദ്ദേഹം അത് മറന്നുപോയതായിരിക്കാം. അമേരിക്കന്‍ക്‌നാ എന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിന്നോയെന്നും എനിക്കറിയില്ല. ഞാന്‍ ആ ഗൂഗിള്‍ ഗ്രൂപ്പിലെ അംഗമല്ല. ശ്രീ കരമ്യാലിലിന്റെ ലേഖനത്തില്‍ എന്റെ ലേഖനത്തിന്റെ ലിങ്ക് കാണുന്നില്ല. അമേരിക്കന്‍ക്‌നാ എന്റെ ലേഖനം നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലങ്കില്‍ ചുരുങ്ങിയപക്ഷം എന്റെ ലേഖനത്തിന്റെ ഒരു ലിങ്കെങ്കിലും കൊടുക്കേണ്ടതായിരുന്നു.

എന്റെ പേര് 55 പ്രാവശ്യം എടുത്തുപറഞ്ഞ് വിഡ്ഡിയും വിവരദോഷിയും കിണറ്റിലെ തവളയും ഭീരുവും പാമരനും അധ:പതിച്ചവനും വിഡ്ഡിയായ എം.എ. ക്കാരനും കൊച്ചുകുട്ടികളുടെ വിവരംപോലും ഇല്ലാത്തവനും എന്നെല്ലാം എന്നെ വിശേഷിപ്പിച്ചെഴുതിയാല്‍ 'അല്പം വിട്ടതിനുശേഷം' ചാക്കോ കളരിക്കല്‍ ഒരു സംസാരവിഷയമാക്കി പൊട്ടിച്ചിരിക്കാനെ അത് ഉപകരിക്കൂ. ചരിത്രാധിഷ്ടിതവും വസ്തുനിഷ്ഠവുമായ എന്റെ ലേഖനത്തെ ഞാന്‍ എഴുതിയ അന്തസ്സില്‍ത്തന്നെ നിന്നുകൊണ്ട് ഖണ്ഡിക്കാതെ എന്നെ അവഹേളിച്ചും സ്വന്തം പൊങ്ങച്ചവും കൂടാതെ തന്റെടിത്തരവുമായ ഭാഷയില്‍ എഴുതുന്നത് പക്വത നിറഞ്ഞ സംവാദത്തിന്റെ ലക്ഷണമല്ല. പണ്ഡിതോചിതമായ ഒരു സംവാദമായിരുന്നെങ്കില്‍ നമുക്കെല്ലാം പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു. അങ്ങനെയാണ് നാം സത്യത്തെ അനാവരണം ചെയ്യുന്നത്. ആത്മസംയമനത്തോടെ കാര്യങ്ങളെ വിശകലനം ചെയ്യാന്‍ പ്രാപ്തിയും ഉന്നത വിദ്യാഭ്യാസവുമുള്ള ക്‌നാനായക്കാര്‍ ധാരാളം ഉണ്ടെന്ന് എനിക്കറിയാം. കോട്ടയത്തുള്ള സര്‍വശ്രീ ഡോമിനിക് സാവിയോയും അമേരിക്കയിലുള്ള ജോണ്‍ കരമ്യാലിലും അവരുടെ പ്രതികരണം ആരംഭിക്കുന്നതുതന്നെ എന്റെ ലേഖനം മറുപടി അര്‍ഹിക്കാത്തതാണന്നുള്ള അധിക്ഷേപത്തോടെയാണ്. രണ്ടുപേരെയും ഞാനറിയുകയില്ല. എന്നാല്‍ എന്റെ ലേഖനത്തിന്റെ അതേ നിലവാരത്തില്‍ നിന്നുകൊണ്ട് പ്രതികരിച്ച് ആരോഗ്യപരമായ ഒരു സംവാദം സാധിക്കാതെപോയത് ദയനീയമായിപ്പോയി. ശ്രീ അലക്‌സ് മാപ്ലേട്ടന്‍ അതിന് ശ്രമിക്കുകയെങ്കിലും ചെയ്തു.

കാര്യത്തെ വിശകലനം ചെയ്യേണ്ടത് ബുദ്ധിപരമായ സംവാദത്തില്‍ കൂടിയായിരിക്കണം. സമുദായവികാരമെന്ന തിമിരം പിടിച്ച് അന്ധരായിപ്പോയവര്‍ വ്യക്തിഹത്യക്കേ മുതിരൂ. അര്‍ത്ഥവത്തായ പ്രതികരണങ്ങള്‍ ക്‌നനായ സമുദായത്തില്‍നിന്നും ഉണ്ടാകാതിരുന്നത് നിര്‍ഭാഗ്യകരം എന്നല്ലാതെ എന്തുപറയാന്‍. ഡോമിനിക്ക് സാവിയോയും ജോണ്‍ കരമ്യാലിലും എന്നെ അധിക്ഷേപിച്ച്  പ്രതികരണങ്ങള്‍ എഴുതിയതുകൊണ്ട് എനിക്കൊന്നും നഷ്ടപ്പെടാനില്ല. എന്നാല്‍ ചിന്തിക്കുന്ന ക്‌നനായക്കാര്‍ക്ക് ഇത്തരം പ്രതികരണങ്ങള്‍ നഷ്ടം തന്നെയാണ്. ശ്രീ ജോസഫ്മാതുവിന്റെ പ്രതികരണം തന്റെ സ്വന്തം ശൈലിയായ രൂക്ഷഭാഷയാണെങ്കിലും സത്യമല്ലേ അദ്ദേഹം തുറന്നെഴുതിയത്? സത്യം നമ്മെ ചിലപ്പോള്‍ വേദനിപ്പിച്ചെന്നിരിക്കും.

സമുദായ നടപടികള്‍ സഭ പാലിക്കണമെന്നില്ല. എന്നാല്‍ സഭാനിയമങ്ങളെ പാലിക്കാന്‍ ക്‌നാനായ സമുദായക്കാരായ ഒരോ കത്തോലിക്കനും ബാദ്ധ്യസ്ഥനാണ്. സ്വസമുദായത്തില്‍നിന്നും വിവാഹം കഴിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കഴിക്കാതിരുന്നാല്‍ ശാസ്ത്രീയമായി നല്ലതെന്നേ പറഞ്ഞിട്ടുള്ളൂ.

സ്വവംശവിവാഹനിഷ്ഠ വടക്കെ അമേരിക്കയിലേക്ക് വ്യാപിപ്പിക്കാന്‍ പാടില്ലന്നുള്ള തീരുമാനവും നിര്‍ദ്ദേശവും വത്തിക്കാന്റെതാണ്. പ്രബുദ്ധരായ ക്‌നാനായക്കാര്‍ വത്തിക്കാനെ വേണ്ടവിധത്തില്‍ ധരിപ്പിച്ചില്ലെങ്കില്‍ അത് സമുദായത്തിന്റെ പിടിപ്പുകേടാണെന്ന്‌ സമുദായാംഗങ്ങള്‍ തിരിച്ചറിയണം. പക്ഷെ സത്യം അതല്ല. പള്ളിയംഗത്വത്തിന്‌ സ്വവംശവിവാഹനിഷ്ഠ പാലിക്കണമെന്നുളളത് ആക്രൈസ്തവമാണ്. യഹൂദനല്ലാത്ത ഒരു പോപ്പിനുകീഴില്‍ കഴിയുന്നത് ക്നാനായഅന്തസ്സിന് പറ്റിയതല്ലന്ന് ഒരു ക്‌നാനായകത്തോലിക്കന്  പറയാന്‍ സാധിക്കുമൊ? പ്രസിഡണ്ട് ഒബാമ നീഗ്രോവര്‍ഗത്തില്‍ പെട്ടവനെന്നു കരുതി ഒരുക്‌നാനായക്കാരനും അമേരിക്കന്‍ പൌരത്വം ഉപേക്ഷിക്കുകയില്ല. ഞാന്‍ കഴിഞ്ഞ മൂന്നുനാലു വര്‍ഷത്തിനിടെ അഞ്ചാറു ക്‌നാനായ വിവാഹങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അവരെല്ലാം ക്‌നാനായക്കാരല്ലാത്തവരെയാണ് വിവാഹം കഴിച്ചത്. സ്വന്തം മക്കള്‍ മാറിക്കെട്ടി പെരുമ്പാമ്പ് ഇരയെ വിഴുങ്ങുന്നതുപോലെ സാവധാനം സ്വവംശം വിവാഹം അമേരിക്കയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് കളരിക്കന്റെ ഒരു ലേഖനം കൊണ്ടോ വീര്യമുള്ള ക്‌നാനായ രക്തത്തിന്റെ കുറവുകൊണ്ടോ ഒന്നുമല്ല. ലോകം മാറിപ്പോകുന്നു. നമുക്കതിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമോ? അത് പ്രപഞ്ചപരിണാമത്തിന്റെ ഭാഗമാണ്.

കൊല്ലാപറമ്പില്‍, വെള്ളിയാന്‍ എന്നീ അച്ചന്മാരുടെയോ ശ്രീ ജോസഫ് ചാഴികാടിന്റെയോ ചരിത്രത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ക്‌നാനായ ചരിത്രം. അവരുടെ പഠനങ്ങള്‍ ഒരു ചരിത്രഗവേഷകന് സഹായകമാണ്. ക്‌നാനായ ചരിത്രത്തിന്റെ ആഴവും പരപ്പും അറിയണമെങ്കില്‍ ലൈബ്രറികളില്‍ പോയോ മറ്റ് ഗവേഷണങ്ങള്‍ നടത്തിയോ ഇനിയും നാം പഠിക്കേണ്ടിയിരിക്കുന്നു. തോമ്മാ അപ്പോസ്‌തോലന്റെ കേരളപ്രവേശനവും അങ്ങനെതന്നെ. 

സഭാധികാരികള്‍ തെക്കുംഭാഗക്കാരെ ഭയന്നാണൊ ജീവിക്കുന്നതെന്ന് എനിക്കറിയില്ല. കോട്ടയത്തുവച്ച് മൂലക്കാട്ടില്‍ മെത്രാപ്പോലീത്തയെ സമുദായംഗങ്ങള്‍ കൂട്ടമായി കൂവി പ്രസംഗിക്കാന്‍ അ നുവദിക്കാതിരിക്കുന്നതു കണ്ടപ്പോള്‍ ഒരു കത്തോലിക്കനെന്ന നിലയില്‍ എനിക്കും വിഷമം തോന്നി. അപ്പോള്‍ 'കോട്ടയം പിതാവിന് അദ്ദേഹത്തിന്റെ അല്‌മേയരില്‍നിന്നു ലഭിക്കുന്ന സ്‌നേഹവും സംരക്ഷണവും ലോകത്തില്‍ മറ്റേതെങ്കിലും ഒരു പിതാവിന് ലഭിക്കുന്നുണ്ടോ?' എന്ന പ്രസ്താവത്തിലെന്ത് അര്‍ത്ഥമാണുള്ളത്. അത് അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമല്ലല്ലോ. കഴിഞ്ഞ KCCNA സംഗമത്തിന് കോട്ടയം തിരുമേനിമാര്‍ സംബന്ധിച്ചില്ലന്നുള്ളതും ഇവിടെ പ്രസക്തമാണ്.

 ഞാനൊരു കൂലിപ്രസംഗക്കാരനും കൂലിഎഴുത്തുകാരനുമാണന്ന് ആരോ എഴുതികണ്ടു. ക്രിസ്തുവിനുപോലും മുമ്പേയുള്ള തെക്കുംഭാഗക്കാര്‍ കൊടുങ്ങല്ലൂരുവഴി കോട്ടയംവരെയെത്തിയെങ്കില്‍ ഈ പരിഹാസം നിറഞ്ഞ പ്രതികരണത്തില്‍ പ്രശ്‌നം ഒതുക്കുന്നത് ക്‌നാനായ സമുദായത്തിന്റെ പുരോഗമനത്തിന് ഭൂഷണമല്ല. ഡോ. ജെയിംസ് കോട്ടൂര്‍ പറയുംപോലെ വികാരത്തെ മാറ്റിവച്ച് സൈദ്ധാന്തികമായി കാര്യങ്ങളെ വിശകലനം ചെയ്യാന്‍ ഒരു വട്ടമേശസമ്മേളനമാണിന്നാവശ്യം.

ഇതെഴുതികഴിഞ്ഞപ്പോഴാണ് ശ്രീ ജോര്‍ജ് പൂഴിക്കാലയുടെ ഇംഗ്ലിഷിലുള്ള പ്രതികരണം കാണാന്‍ ഇടയായത്. ക്‌നാനായസമുദായത്തില്‍ അര്‍ത്ഥവത്തായ ഒരുസംവാദത്തിനുതകുന്ന ഉന്നതരുമുണ്ടെന്ന്‍ ഞാന്‍ മേലെഴുതിയതിന്റെ ഉത്തമഉദാഹരണമാണ് ശ്രീ പൂഴിക്കാലയുടെ പണ്ഡിതലേഖനം. സ്വവംശവിവാഹത്തെ അനുകൂലിക്കുന്നവരുടെയും ഇത്തരത്തില്‍ നിലവാരമുള്ള ലേഖനങ്ങള്‍ വന്നാലെ സംവാദംഫലവത്താകു. മറിച്ച്, 'കളരിക്കന്ചുട്ടമറുപടി' കൊടുത്തതുകൊണ്ട് ക്നാനായസമൂഹത്തിന് ഒന്നും നേടാനില്ല. എനിക്കൊന്നുംനഷ്ടപ്പേടാനുമില്ല. 

കെ. എം. മാണിസാര്‍ പറയുന്നതുപോലെ അദ്ദേഹത്തെ എല്ലാവരും ചീത്തവിളിക്കും. പക്ഷെഅദ്ദേഹത്തിന്റെ അമ്മയെ ആരും ചീത്തവിളിക്കാറില്ല.

2 comments:

  1. Interesting facts about Jewish Intermarriage: Part-2

    Rates of intermarriage vary considerably among the major U.S. Jewish movements or denominations. Virtually all Orthodox respondents who are married have a Jewish spouse (98%), and most married Conservative Jews also have Jewish spouses (73%). Half of Reform Jews who are married have a Jewish spouse. Among married Jews who have no denominational affiliation, 31% have a Jewish spouse.
    The survey also suggests that intermarriage is much more common among Jewish respondents who are themselves the children of intermarriage. Among married Jews who report that only one of their parents was Jewish, fully 83% are married to a non-Jewish spouse. By contrast, among married Jews who say both of their parents were Jewish, 63% have a Jewish spouse and 37% have a non-Jewish spouse.
    In brief, here’s the situation: Overall, millennials(birth range from 1981-2000) have doubts about getting married. If they do want to get married, they think it’s fine to marry someone of another race. If they’re Jewish, they’re more likely than ever to have a non-Jewish spouse. And if they don’t marry a Jew, they’re much less likely to raise Jewish kids.
    This is why the question of intermarriage among Jews is so fraught, especially given the recent discussion stirred by the study. Every commentator has an opinion on the alleged assimilation of the Jewish people, but few are willing to argue outright that the future of American Judaism largely hinges on who today’s twenty- and thirty somethings choose to marry and have children with. Millennials will determine how the next generation of Jews feels about heritage and faith, but leaders and journalists are shy about engaging them in explicit conversations about race. Perhaps this is for good reason, given how those conversations look to non-Jews and Jews who don’t share this ethnic view of Judaism.
    The idea of “marrying to preserve one’s race” seems thoroughly at odds with the ethnically accepting, globally aware values of the Millennial generation.

    ReplyDelete
  2. Interesting facts about Jewish Intermarriage: Part-1

    About half of Jewish respondents are currently married, including 54% of Jews by religion and 41% of Jews of no religion. The share of Jews who are married appears to have declined since 2000 (down from 60% in the 2000-2001 NJPS to 51% today), mirroring a decline in marriage rates among the population overall.
    The survey finds that, overall, 56% of married Jews have a Jewish spouse, while 44% of Jewish respondents are married to a non-Jew. Among Jews by religion who are married, 64% have a Jewish spouse and 36% have a non-Jewish spouse. By comparison, Jews of no religion are much more likely to be in mixed marriages; just 21% of married Jews of no religion are married to a Jewish spouse, while 79% are married to a non-Jewish spouse.
    Among respondents whose current, intact marriage took place in 2005 or later, 58% have a non-Jewish spouse. A similar number of those who got married between 2000 and 2004 are also in mixed marriages, as are 55% of those who got married in the late 1990s. Intermarriage rates are lower for those who have been married longer. For example, among respondents who got married in the 1980s, roughly four-in-ten have a non-Jewish spouse. And among those who were wed before 1970, just 17% have a non-Jewish spouse.
    Among Jews by religion who got married in 2005 or more recently, 45% are married to a Jewish spouse and 55% are married to a non-Jew. (There are too few married Jews of no religion in the current sample to permit separate analysis of intermarriage rates by year of marriage for Jews of no religion alone.)
    While these patterns strongly suggest that intermarriage has been rising, at least over the long term, it is important to bear in mind several points when assessing rates of Jewish intermarriage. First, some research indicates that “in-marriages” (marriages between people of the same religion) tend to be more durable than intermarriages; if this is the case, then the percentage of intermarriages in the 1970s and 1980s may have been higher than it appears from looking only at intact marriages today.
    Second, racial and ethnic intermarriage as a whole has been increasing in the U.S. public; about 15% of all new marriages in the United States in 2010 were between spouses of a different race or ethnicity from one another, more than double the share in 1980 (6.7%).
    And, finally, the relatively small size of the U.S. Jewish population should be taken into account. If marital choices were purely random, the odds of one Jewish American marrying another Jewish American would be much smaller than the odds of one Protestant marrying another Protestant or one Catholic marrying another Catholic, since Protestants make up nearly half of the U.S. public and Catholics make up roughly a quarter of the overall population. For this reason, rates of intermarriage among Jews are perhaps most directly comparable to rates of intermarriage among other relatively small U.S. religious groups, such as Mormons and Muslims. Previous surveys have found that 87% of Mormons and more than eight-in-ten Muslims (84%) in the United States are married to people with the same religion.

    ReplyDelete

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.