ഫാ. സൈമണ്‍ ഊരാളില്‍ (79 വയസ്സ്) ജൂലൈ 15ന്
തിങ്കളാഴ്ച കാരിത്താസ് ആശുപത്രിയില്‍ വച്ച് നിര്യാതനായി. മോനിപ്പള്ളി ഊരാളില്‍
പരേതരായ പത്രോസിന്റേയും, നൈത്തിയുടേയും (കളപ്പുരക്കല്‍) മൂത്തമകനാണ് ഫാ.
സൈമണ്‍. പരേതരായ മോണ്‍. സ്റ്റീഫന്‍ ഊരാളില്‍ പിതൃസഹോദരനും, മോണ്‍.
പീറ്റര്‍ ഊരാളില്‍ പിതൃസഹോദരപുത്രനുമാണ്.
സഹോദരങ്ങള്‍: ചിന്നമ്മ സ്റ്റീഫന്‍ മരങ്ങാട്ടില്‍ പിറവം, ഏലിയാമ്മ & മാത്യു
വട്ടക്കളം (ന്യൂയോര്‍ക്ക്), സിസ്റ്റര്‍ ഡൊളോറസ് ഊരാളില്‍ (സെന്റ്. ആന്‍സ്
കോണ്‍ഗ്രിഗേഷന്‍ വിജയവാഡ), ഫിലിപ്പ്
ഊരാളില്‍ &
ത്രേസ്യാമ്മ വരകാലായില്‍ (താമ്പാ), സ്റ്റീഫന്‍ ഊരാളില്‍ & ആലീസ് പുത്തന്‍പുരയില്‍
(ന്യൂയോര്‍ക്ക്), മോളി &
ബാബു നെടുഞ്ചിറ (നോര്‍ത്ത് കരോളിന), ഡെന്നി ഊരാളില്‍ & ആന്‍സി
പടിക്കപ്പറമ്പില്‍ (താമ്പാ).
ഫാ. സൈമണ്‍ ഊരാളില്‍ 1962 മാര്‍ച്ച് 12ന് പൗരോഹിത്യം
സ്വീകരിച്ചു. മേമ്മുറി, മള്ളൂശ്ശേരി, സംക്രാന്തി, ചെങ്ങളം, വെള്ളൂര്‍, മോനിപ്പള്ളി, ചെറുകര, ചേര്‍പ്പുങ്കല്‍, ഏറ്റുമാനൂര്‍, കല്ലറ സൗത്ത്, കൂടല്ലൂര്‍
ഇടവകകളില്‍ വികാരിയായി സേവനമനുഷ്ടിച്ചു. ബി.സി.എം. കോളേജ് പ്രൊഫസര്‍, മൈനര്‍
സെമിനാരി പ്രൊഫസര്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചാപ്‌ളയിന്‍, കാത്തലിക്
മിഷന്‍ പ്രസ് മാനേജര്‍ തുടങ്ങിയ നിലകളിലും സ്തുത്യര്‍ഹമായി സേവനം ചെയ്തു. 2006
മെയ് 18ന് റിട്ടയര്‍ ചെയ്ത് വിയാനിഹോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു
ഫാ. സൈമണ്‍ ഊരാളില്‍. 2012 ജനുവരി 12-ാം തീയതി പൗരോഹിത്യ
ജീവിതത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചിരുന്നു. സംസ്‌കാരചടങ്ങുകള്‍ പിന്നീട്.
റിപ്പോര്‍ട്ട്: ജോസ് കണിയാലി

No comments:
Post a Comment
അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.