റോഡപകടത്തെ തുടര്‍ന്ന് വൈക്കത്തെ ഇന്‍ഡോ-അമേരിക്കന്‍
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരവിമംഗലം (ആയാംകുടി, മുട്ടുചിറ)
ഇടവകാംഗം അജി ജോസഫ് വെങ്ങാലില്‍ (42) ഇന്ന് ഉച്ചയ്ക്ക്
മരണമടഞ്ഞു.
പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നാട്ടില്‍ പോയ അജി, മടങ്ങാനിരുന്നതിന്റെ
തലേന്ന് അപകടത്തില്‍ പെട്ട് ആശുപത്രിയിലാവുകയായിരുന്നു. അജിയുടെ രണ്ടു
സഹോദരന്മാരും ഭാര്യാസഹോദരനും യു.കെ.യിലുണ്ട്. ഭാര്യ, ടെസ്സി മാത്യു
നീണ്ടൂര്‍ കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍ ജെറ്റോ (13), ജെയ്ക്ക് (8).
ദുബായില്‍ നിന്നാണ് 2002-ല്‍ അജിയും
കുടുംബവും യു.കെ.യിലേയ്ക്ക് കുടിയേറിയത്.
Wiltshire-ലെ മലയാളി അസോസിയേഷനിലും, Swindon-ലെ ക്നാനായ
സംഘടനയിലും വന്ന നാള്‍ മുതല്‍ സജീവപ്രവര്‍ത്തകനായിരുന്നു അജി.
നാട്ടില്‍ നിന്ന് മടങ്ങാനിരുന്ന അജി വാടകയ്ക്കെടുത്ത Rent-a-Car
മടക്കി നല്‍കി, വീട്ടിലേയ്ക്ക് പോകുമ്പോള്‍ കല്ലറയില്‍ വച്ച്
സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ അദ്ദേഹത്തെ ആദ്യം കോട്ടയം മെഡിക്കല്‍കോളേജിലേയ്ക്കാണ് കൊണ്ടുപോയത്. തലയ്ക്കു ഗുരുതരമായ
പരുക്കേറ്റതിനാല്‍ ബന്ധുക്കള്‍ അവിടെനിന്ന്‍ വൈക്കം ഇന്‍ഡോ അമേരിക്കന്‍
ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇത്രയും നാള്‍ അവിടത്തെ ചികിത്സയിലായിരുന്നു.
പരേതന്റെ ആത്മാവിന് നിത്യശാന്തിയും, കുടുംബാംഗങ്ങള്‍ക്ക്
അനുശോചനവും നേരുന്നു.

No comments:
Post a Comment
അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.