ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Wednesday, July 17, 2013

വെട്ടുവേലിലച്ചനും കോട്ടയം പിതാക്കന്മാരും.



സാധാരണക്കാരന്‍ പിതാക്കന്മാര്‍ക്ക് എഴുതുന്ന കത്തുകള്‍ക്ക് അരമനയിലെ ചവറ്റുകുട്ടയില്‍ കിടന്നു അന്ത്യശ്വാസം വലിക്കാനാണ് വിധി. പുരോഹിതര്‍ എഴുതുന്ന കത്തുകളുടെ ഗതിയും അതുതന്നെയാണ് എന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. "ചിക്കാഗോക്നാ" ഇന്നലെ പുറത്തുവിട്ട (വെട്ടുവേലിലച്ചന്‍ കോട്ടയം പിതാക്കന്മാര്‍ക്ക് എഴുതിയ) കത്ത് വായിച്ചാല്‍ അതാണ്‌ ഏതൊരാള്‍ക്കും മനസിലാകുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ പത്തൊന്‍പതാം തിയതി എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ഓര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ കാര്യത്തില്‍ അങ്ങാടിയത്ത് പിതാവിന് കടുംപിടുത്തം ഇല്ലെന്നും, പിതാക്കന്മാര്‍ അതില്‍ പങ്കെടുക്കണമെന്നും വെട്ടുവേലിലച്ചന്‍ ഈ കത്തില്‍ വളരെ വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ഇന്ന് എല്ലാവര്ക്കും അറിയാം. പിതാക്കന്മാര്‍ പങ്കെടുത്തില്ല എന്ന് മാത്രമല്ല, ചിങ്ങവനത്ത് ആളെ വിട്ടു അവരും പങ്കെടുക്കരുതെന്ന് പറഞ്ഞു യാചിച്ച് നാണം കെട്ടു. കണ്‍വെന്‍ഷന്‍ ഭംഗിയായി നടന്നു. 


ഇത്തവണ യു.കെ.യില്‍ എത്തിയ പണ്ടാരശ്ശേരി പിതാവിന് ജനങ്ങളുടെ മനോഭാവത്തില്‍ വന്ന മാറ്റം മനസിലായിക്കാണണം. മെഡിക്കല്‍കോളേജിന്റെ കാര്യം പറയാന്‍ പോലും അവസരം കിട്ടാതെ, ഒരാഴ്ചയോളം ഒളിവില്‍ കഴിയുന്നതുപോലെ കഴിഞ്ഞ്, കിട്ടിയ കിഴിയും വാങ്ങി സ്ഥലം വിട്ടു. പാവം ഇടയന്‍.

അമേരിക്കയിലെ ക്നാനായ വികാരി-ജനറാളിനെ മാറ്റണമെന്നും കത്തില്‍ പറയുന്നുണ്ട്. ഈ പറഞ്ഞ വ്യക്തി ക്നാനായ കുലം മുടിക്കാനായി മാത്രം ജനിച്ചയാളാണ് എന്ന് സമുദായത്തിന് മൊത്തം മനസിലായെങ്കിലും പിതാക്കന്മാര്‍ക്ക് അത് പിടികിട്ടുന്നില്ല. 

വിനാശകാലേ വിപരീത ബുദ്ധി!

നാളെ ആരംഭിക്കാനിരിക്കുന്ന പുന്നത്തുറക്കാരന്‍ മാടമ്പിയുടെ ധ്യാനത്തെ വെട്ടുവേലിലച്ചന്‍ വിശേഷിപ്പിക്കുന്നത് “പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം” എന്നാണ്!

വളരെ പ്രസക്തമായ ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് അച്ചന്‍ തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

മാമോന്റെ മോഹവലയത്തില്‍ പെട്ടവര്‍ക്ക് എന്ത് ബൈബിള്‍, എന്ത് ദൈവവചനം!

നമുക്കും കിട്ടണം പണം.

അലക്സ്‌ കണിയാംപറമ്പില്‍

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.